വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് വൈശാഖനോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടത്

തൃശൂർ: തൃശ്ശൂരിൽ ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനെതിരായ നടപടിക്ക് പിന്നാലെ മറ്റൊരു നേതാവിനെയും നിർബന്ധിത അവധിയിൽ വിട്ടു. കൊടുങ്ങല്ലൂരിലെ പ്രാദേശിക നേതാവിനോടാണ് അവധിയിൽ പോകാൻ പാർട്ടി നിർദ്ദേശിച്ചത്. വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതിനാണ് പാർട്ടി നടപടി. വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് വൈശാഖനോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് വീണ്ടും പരാതി ഉയർന്നിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്