ക്രൈം സീരീസ് പ്രചോദനം: കൈയുറയിട്ട് 70-കാരിയെ കൊലപ്പെടുത്തി 1.6 ലക്ഷം കവർന്നത് കൗമാരക്കാര്‍

Published : Nov 05, 2021, 10:05 PM IST
ക്രൈം സീരീസ് പ്രചോദനം: കൈയുറയിട്ട് 70-കാരിയെ കൊലപ്പെടുത്തി 1.6 ലക്ഷം കവർന്നത് കൗമാരക്കാര്‍

Synopsis

70-കാരിയെ കൊലപ്പെടുത്തി വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൌമാരക്കാർ അറസ്റ്റിൽ. 16ഉം 14ഉം വയസുള്ള  രണ്ട് ആൺകുട്ടികളാണ് സിൻഹഗഢ് പൊലീസ്  പിടിയിലായത്.   സയാലി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശാലിനി ബബർറാവു സേനാവാനെയാണ് ഇവർ കൊലപ്പെടുത്തിയത്.

പുനെ: 70-കാരിയെ കൊലപ്പെടുത്തി വീട്ടിൽ നിന്ന് സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൌമാരക്കാർ അറസ്റ്റിൽ. 16ഉം 14ഉം വയസുള്ള  രണ്ട് ആൺകുട്ടികളാണ് സിൻഹഗഢ് പൊലീസ്  പിടിയിലായത്.   സയാലി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശാലിനി ബബർറാവു സേനാവാനെയാണ് ഇവർ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 30-നായിരുന്നു കേസിനാസ്പദമായ സംഭവം.   70-കാരിയായ ഇവരെ വീട്ടിനുള്ള മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 1.6 ലക്ഷം രൂപയും സ്വർണ്ണവും നഷ്ടപ്പെട്ടതായി കാണിച്ച് മകൻ വിരാടാണ് പരാതി നൽകിയത്. 

അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.  തുടർന്ന് നടത്തിയ മൊഴിയെടുപ്പിൽ സമീപത്തെ കുട്ടികളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. പിടിയിലായവരുടെ കൂട്ടുകാരാണ് ഇവർ. എല്ലാവരും കളിക്കുന്നതിനിടെ പാനിപ്പൂരി കഴിക്കാൻ പോകാമെന്ന് പറഞ്ഞപ്പോൾ ഇവർ മാത്രം വന്നില്ലെന്നും  കുട്ടികൾ മൊഴി നൽകി. പിന്നാലെ തിടുക്കത്തിൽ ഇവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തുവെന്നും കുട്ടികൾ പറഞ്ഞു.

Read more: കൊലപാതകക്കേസിൽ തുമ്പായത് സ്ലിപ്പെർ, യുവാവിനെ കത്തിച്ച് ചാരമാക്കിയ കേസിൽ പ്രതികൾ പിടിയിൽ

വയോധികയുടെ കൊലപാതക ദിവസമാണ് ഇത് സംഭവിച്ചതെന്ന് കുട്ടികൾ ഓർത്തെടുക്കുകയായിരുന്നു. ഇതോടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിച്ചു. രണ്ട് കുട്ടികളെ സംശയാസ്പദമായ രീതിയിൽ നടന്നുപോകുന്നത് കാണ്ടതോടെ, ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കൈയുറ ധരിച്ചായിരുന്നു ഇരുവരും കൃത്യം നടത്തിയത്. കൈയുറ ധരിച്ചാല്‍ വിരലടയാളം പതിയില്ലെന്ന ഇവർ  മനസിലാക്കിയത് ടിവിയിലെ ക്രൈം ഷോയായ 'സി​ഐഡി-യിൽ നിന്നാണെന്ന് ഇരുവരും മൊഴി നല്‍കിയതായും പൊലീസ് പറഞ്ഞു.

Diwali|പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തര്‍ക്കം; പിതാവും മകനും അയല്‍വാസിയെ കുത്തിക്കൊന്നു

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്