
കൊല്ലം: കൊല്ലം കടയ്ക്കലിൽ പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പൊലീസിന്‍റെ പിടിയിലായി. വയല സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സതീഷ്.
2008 ലാണ് കോട്ടുക്കൽ സ്വദേശിയായ യുവതിയെ സന്തോഷ് പീഡിപ്പിച്ചത്. തൊട്ടുപിന്നാലെ അറസ്റ്റിലായെങ്കിലും സതീഷിന് ജാമ്യം കിട്ടി. പുറത്തിറങ്ങിയ ഉടൻ ഇയാൾ മുങ്ങുകയായിരുന്നു. ഒളിവ് ജീവിതത്തിനിടെ കുടുംബാംഗങ്ങളുമായി പോലും പ്രതി ബന്ധം പുലർത്തിയില്ല. വർഷങ്ങളങ്ങനെ കടന്നുപോയി. അതിനിടയിലാണ് സന്തോഷ് തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് ഉണ്ടെന്ന വിവരം കടക്കൽ പൊലീസിന് കിട്ടുന്നത്. ഒട്ടും സമയം കളയാതെ കടക്കൽ പൊലീസ് പിരപ്പൻകോട്ടേക്ക് തിരിച്ച് സന്തോഷിനെ കയ്യോടെ പൊക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam