കേസ് ആവശ്യത്തിനായി അമ്മ മലപ്പുറത്തേക്ക് പോയപ്പോള്‍ അച്ഛന്‍റെ സുഹൃത്തുക്കളും മയക്കുമരുന്ന് ഇടപാടുകാരുമായ മൂന്നുപേരോട് മകള്‍ വീട്ടിലൊറ്റയ്ക്കായതിനാല്‍ നോക്കണമെന്ന് പറഞ്ഞേല്‍പ്പിച്ചു.  വീട്ടിലെത്തിയ സുഹൃത്തുക്കള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു

തൃശ്ശൂർ: തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ ബാലാത്സംഗം ചെയ്തു. പെൺകുട്ടിയെ പിതാവിൻ്റെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് ബലാത്സം​ഗം ചെയ്തത്. ഇവരിൽ ഒരാൾ അറസ്റ്റിലായി. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. രണ്ടു മാസം മുമ്പാണ് സംഭവം നടന്നത്.

പുന്നയൂര്‍കുളം വടക്കേക്കാട് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെ രണ്ടുമാസം മുമ്പ് മലപ്പുറത്ത് ക‌‌ഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസ് ആവശ്യത്തിനായി അമ്മ മലപ്പുറത്തേക്ക് പോയപ്പോള്‍ അച്ഛന്‍റെ സുഹൃത്തുക്കളും മയക്കുമരുന്ന് ഇടപാടുകാരുമായ മൂന്നുപേരോട് മകള്‍ വീട്ടിലൊറ്റയ്ക്കായതിനാല്‍ നോക്കണമെന്ന് പറഞ്ഞേല്‍പ്പിച്ചു. വീട്ടിലെത്തിയ സുഹൃത്തുക്കള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞെങ്കിലും അമ്മ സംഭവം മൂടിവച്ചു. ഈ മാസം പ്രതികള്‍ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സ്കൂളിലെത്തിയ വിദ്യാര്‍ഥിനി അധ്യാപികയോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപികയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. 

പ്രതികളിലൊരാളെ കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു റിമാന്‍റിലാക്കി. മറ്റു രണ്ടുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഗുരുവായൂര്‍ എസിപി അറിയിച്ചു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി സിഡബ്ലിയുസിയുടെ സംരക്ഷണയിലാണ്. ബലാത്സംഗ വിവരം പുറത്തുപറയാത്തതിന് പെണ്‍കുട്ടിയുടെ അമ്മയെ പ്രതി ചേര്‍ത്തേക്കും. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമോ എന്ന കാര്യം പറയാനാവില്ലെന്നും പൊലീസ് അറിയിച്ചു

Read Also: സജീവൻ്റെ കസ്റ്റഡി മരണം: പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുൻകൂർ ജാമ്യം

വടകര സ്വദേശി സജീവൻ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാർക്ക് മുൻകൂർ ജാമ്യം. വടകര എസ് ഐ നിജീഷ്, സിവിൽ പൊലീസ് ഓഫീസർ പ്രജീഷ്, എന്നിവർക്കും സസ്പെൻഷനിലുളള എ എസ് ഐ അരുൺ, സി പി ഒ ഗിരീഷ് എന്നിവർക്കുമാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

എസ് ഐ നിജീഷ്, സി പി ഒ പ്രജീഷ് എന്നിവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിലാണ്. ഹൃദയാഘാതം മൂലമാണ് സജീവന്‍റെ മരണമെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കഴിഞ്ഞ മാസം 21 നായിരുന്നു വടകര പൊലീസ് വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവൻ കുഴഞ്ഞുവീണ് മരിച്ചത്. കസ്റ്റഡി മരണമെന്ന ആരോപണത്തെ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു. (കൂടുതൽ വായിക്കാം...)

Read Also: കേശവദാസപുരം കൊലപാതകം; മനോരമയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തി, അടുക്കളയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയില്‍