തനിഷ്ക് ജ്വല്ലറി കവർച്ച; അന്വേഷണത്തിൽ നിർണായകമായത് നിഷാന്തിന്‍റെ കയ്യിലെ ടാറ്റു, 6.4 കിലോ സ്വർണം കണ്ടെത്തി

Published : Nov 17, 2026, 11:43 AM IST
Tanishq jewellery  theft

Synopsis

നിഷാന്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മധുര വിളാച്ചേരിക്ക് സമീപം കുഴിച്ചിട്ടിരുന്ന 6.4 കിലോ സ്വർണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്നാണ് സൂചന.

ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണത്തിന്‍റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ച 6.4 കിലോ സ്വർണമാണ് പൊലീസ് കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നു എന്നാണ് വിവരം. അതേസമയം, നിഷാന്തിന്‍റെ കയ്യിലെ ടാറ്റു അന്വേഷണത്തിൽ നിർണായകമായെന്ന് അന്വേഷണ സംഘം അറിയിച്ചു. നിലവില്‍ റിമാൻഡിലാണ് നിഷാന്ത്.

ബെംഗളൂരുവിൽ നിന്നുള്ള സേലം ബസിൽ യാത്ര ചെയ്യുന്നതിനിടെ ധർമ്മപുരിയിൽ വെച്ച് പിടിയിലായ നിഷാന്തിനെ ഇന്നലെ രാത്രി മധുരയിൽ എത്തിച്ചിരുന്നു. നിഷാന്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മധുര വിളാച്ചേരിക്ക് സമീപം കുഴിച്ചിട്ടിരുന്ന 6.4 കിലോ സ്വർണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്നാണ് സൂചന.

നിഷാന്തിന്‍റെ പെൺസുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സറുമായ മീനാക്ഷി നാച്ചിയാറുടെ വീട്ടിൽ ഇന്നലെ വൈകീട്ട് പൊലീസ് പരിശോധന നടത്തിയിരുന്നു. ജില്ലാ കോടതിയിൽ ഹാജരാക്കിയ നിഷാന്തിനെ അടുത്ത മാസം 1 വരെ റിമാൻഡ് ചെയ്തു. നിഷാന്തിന്‍റെ കൈയിൽ ഒരു പക്ഷിയുടെയും കലമാനിന്‍റെയും ചിത്രങ്ങൾ പച്ചകുത്തിയിരുന്നത് പ്രതിയെ തിരിച്ചറിയുന്നതിൽ നിർണായകമായെന്നാണ് പൊലീസ് പറയുന്നത്.

സ്വർണം വാങ്ങാനെന്ന പേരിൽ മൂന്ന് തവണ നിഷാന്ത് ജ്വല്ലറിയിൽ എത്തിയപ്പോൾ കൈയിലെ ടാറ്റു 2 ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടിരുന്നതായും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, മോഷണക്കേസിൽ അറസ്റ്റിലായതോടെ മീനാക്ഷിയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായി. മീനാക്ഷി അറസ്റ്റിലായകുമ്പോൾ ഒന്നരരക്ഷം ആയിരുന്ന ഇൻസ്റ്റാഗ്രാം ഫോളോഴേവ്സിന്‍റെ എണ്ണം ഇപ്പോൾ 2 ലക്ഷം പിന്നിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് മോഷ്ടിച്ച സ്വർണം വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ടെത്തി
പെൺസുഹൃത്തിന് വീട് നിർമിക്കാൻ കവർച്ച: മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ബസിൽ നിന്ന്