പത്തനംതിട്ടയിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിൻ്റെ കാൽപാദം അറ്റുപോയി

Published : Sep 15, 2022, 11:24 PM IST
പത്തനംതിട്ടയിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിൻ്റെ കാൽപാദം അറ്റുപോയി

Synopsis

ഇരുവരും കിണര്‍ നിര്‍മ്മാണ തൊഴിലാളികളാണ്. 

പത്തനംതിട്ട: പത്തനംതിട്ടയിൽ തോട്ട പൊട്ടിത്തെറിച്ച് യുവാവിൻ്റെ കാൽപാദം അറ്റുപോയി.  പത്തനംതിട്ട മുള്ളനിക്കാടാണ്  അപകടമുണ്ടായത്. മുള്ളനിക്കാട് സ്വദേശി രതീഷിൻ്റെ കാൽപാദമാണ് അറ്റുപോയത്. രതീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനുവിനും പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലായ രതീഷിനേയും മനുവിനേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കിണര്‍ നിര്‍മ്മാണ തൊഴിലാളികളാണ്. വൈകിട്ട് ഒൻപതരയോടെ രതീഷിൻ്റെ വീട്ടിൽ വച്ചാണ് സംഭവം. കിണര്‍ നിര്‍മ്മാണത്തിനിടെ പാറ പൊട്ടിക്കാനും മറ്റും ഉപയോഗിക്കാൻ സൂക്ഷിച്ചു വച്ച തോട്ടയാണ് പൊട്ടിയത് എന്നാണ് സംശയിക്കുന്നത്. സംഭവസമയത്ത് ഇവര്‍ രണ്ട് പേര്‍ മാത്രമാണ് രതീഷിൻ്റെ വീട്ടിൽ ഉണ്ടായിരുന്നത്. സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

കൂറ്റനാട്ടെ മോഷണ പരമ്പരയിൽ പ്രതി പിടിയിൽ; കവര്‍ച്ച നടത്തിയ 'കാര്‍ലോസ്'

മലപ്പുറം: പാലക്കാട് കൂറ്റനാട്ടെ മോഷണ പരമ്പരിയിൽ പ്രതി പിടിയിൽ. കാർലോസ് എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടുന്ന മലപ്പുറം മഞ്ചേരി സ്വദേശി അനിൽകുമാർ ആണ് അറസ്റ്റിലായത്. വളാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കൂറ്റനാടും തൃത്താലയിലും എത്തിച്ച് പൊലീസ് തെളിവെടുത്തു.

കൂറ്റനാട് വാവനൂരിലും ഇല്ലാസ് നഗറിലും ഭീതിവിതച്ച കള്ളനാണ്  ഒടുവിൽ പൊലീസിൻ്റെ വലയിലായത്. ആളില്ലാത്ത തക്കം നോക്കി വീട്ടിൽ കയറി മോഷ്ടിക്കുക കാര്‍ലോസ് അനിൽ കുമാറിൻ്റെ പതിവ്. മോഷണത്തിനായി കയറുന്ന വീടുകളിലെ മുറികളിലെല്ലാം കേറി സാധനങ്ങൾ വലിച്ചുവാരിയിടുന്ന ശീലമാണ് പ്രതിയെ കണ്ടെത്താൻ  പൊലീസിനെ സഹായിച്ചത്. കൂറ്റനാട് മോഷണം നടന്ന വീടുകളിലും മോഷണശ്രമമുണ്ടായ വീടുകളിലും കാര്‍ലോസ് എല്ലാ മുറികളും അലങ്കോലമാക്കിയിട്ടിരുന്നു. 

വിശേഷ ദിവസങ്ങളിൽ പൂട്ടിയിടുന്ന വീടുകളാണ്  കാർലോസ് പലപ്പോഴായി ഉന്നംവച്ചത്. കൂറ്റനാട്ടെ മോഷണമെല്ലാം ഓണ ദിവസമായിരുന്നു എന്നതും പൊലീസിന് ഇയാളിലുള്ള സംശയം ഇരട്ടിപ്പിച്ചു. മോഷ്ടാവിൻ്റെ സാന്നിധ്യമുള്ള സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് കള്ളൻ കാർലോസ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. കുളപ്പുള്ളി, വടക്കഞ്ചേരി, തൃത്താല എന്നിവിടങ്ങളിലെ മോഷണക്കേസുകളിലും ഇയാളുടെ തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കി.

 

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ