
കാസർകോട്: കാസർഗോഡ് മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. മാവിലകടപ്പുറം സ്വദേശി ഷാജിയെയാണ് കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതി വീട്ടിൽ കയറി മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ കുട്ടികൾ മാത്രമുള്ളപ്പോഴായിരുന്നു അതിക്രമം. പീഡന വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് അന്നത്തെ ചന്തേര സി.ഐ ആയിരുന്ന വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് കേസിൽ കാസർഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണയ ആണ് ഹാജരായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam