ഇന്‍സ്റ്റഗ്രാം വഴി പരിചയം, പ്ലസ് വൺ വിദ്യാർഥിനിയെ തിരുവനന്തപുരത്തെത്തിച്ച് പീഡിപ്പിച്ചു, 3 പേര്‍ പിടിയില്‍

Published : Jan 23, 2023, 12:35 PM ISTUpdated : Jan 23, 2023, 01:18 PM IST
 ഇന്‍സ്റ്റഗ്രാം വഴി പരിചയം, പ്ലസ് വൺ വിദ്യാർഥിനിയെ തിരുവനന്തപുരത്തെത്തിച്ച് പീഡിപ്പിച്ചു, 3 പേര്‍ പിടിയില്‍

Synopsis

കുട്ടിയെ കൊണ്ടുപോകാൻ വാഹനം ഒരുക്കി നൽകിയതിനും വീട് വാടകയ്ക്ക് എടുത്ത് നല്കിയതിനുമാണ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: കൊല്ലം കുണ്ടറ സ്വദേശിനിയായ പതിനാറുകാരിയെ പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കേസിൽ മൂന്ന് പേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീർ, നൗഫൽ, നിയാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മൂന്നംഗ സംഘം പെണ്‍കുട്ടിയെ കുണ്ടറയിൽ നിന്നും കാറിൽ കടത്തിക്കൊണ്ടുപോയത്. 

പാലോട് എത്തിച്ച് ജസീര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വാഹനമൊരുക്കിയതിനും വീട് വാടകയ്ക്ക് എടുത്ത് നൽകിയതിനുമാണ് നൗഫലിനെയും നിയാസിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ജസീര്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്