ഓടിരക്ഷപ്പെടുന്നതിനിടെ ഇറച്ചി കടയിൽ കയറിയ യുവാവ് കത്തിയെടുത്ത് കുത്തി; പിടികൂടാനെത്തിയ പൊലീസുകാർക്ക് പരിക്ക്

Published : Apr 29, 2025, 09:48 PM IST
ഓടിരക്ഷപ്പെടുന്നതിനിടെ ഇറച്ചി കടയിൽ കയറിയ യുവാവ് കത്തിയെടുത്ത് കുത്തി; പിടികൂടാനെത്തിയ പൊലീസുകാർക്ക് പരിക്ക്

Synopsis

കോഴിക്കോട് ലഹരി കേസ് പ്രതിയായ യുവാവ് പൊലീസുകാരെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: പന്നിയങ്കരയില്‍ ലഹരിക്കേസ് പ്രതി പൊലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പയ്യാനക്കല്‍ സ്വദേശി അര്‍ജാസാണ് കണ്ണഞ്ചേരിയില്‍ വെച്ച് പന്നിയങ്കര സ്റ്റേഷനിലെ എഎസ്ഐ ബാബു, സിപിഒ ശരത് രാജന്‍ എന്നിവരെ ആക്രമിച്ചത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. നിരവധി ലഹരികേസുകളില്‍ പ്രതിയാണ് അര്‍ജാസ്. പൊലീസുകാരെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഇറച്ചിക്കടയില്‍ കയറിയ പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ബ്രൗണ്‍ ഷുഗര്‍ കൈവശം വെച്ചിട്ടുണ്ടെന്ന് രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ഇയാളെ പൊലീസ് പിന്തുടര്‍ന്നത്. ബ്രൗണ്‍ ഷുഗര്‍ പ്രതി ഓടുന്നതിനിടെ വലിച്ചെറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. നിരവധി ലഹരി കേസുകള്‍ക്ക് പുറമേ പൊലീസുകാരനെ ഭീഷണിപ്പെടുത്തിയതിനും അര്‍ജാസിനെതിരെ കേസുണ്ട്.

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്