
ബെംഗളൂരു: മക്കളെ സ്കൂളിൽ അയച്ചതിന് പിന്നാലെ വീട്ടുകാര്യങ്ങളിൽ ദമ്പതികൾക്കിടയിൽ വാക്പോര്. 36കാരിയായ ഭാര്യയെ ഡംബെല്ലിന് തലയ്ക്കടിച്ച് കൊന്ന ശേഷം ജീവനൊടുക്കി 48കാരനായ ഭർത്താവ്. ബെംഗളൂരുവിലെ വിജയപുരയിലെ മാരുതി നഗറിലാണ് സംഭവം. വെൽഡിംഗ് കട നടത്തിയിരുന്ന 48കാരനായ ബാസവാചാരിയാണ് ഭാര്യ സുമയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ചൊവ്വാഴ്ച ഒരുമണിയോടെയാണ് സംഭവം. ദമ്പതികളുടെ 14ഉം 12ഉം വയസുള്ള ആൺ മക്കളാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ കുട്ടികൾ സ്കൂളിൽ പോയതിന് പിന്നാലെ ദമ്പതികൾ തമ്മിൽ വീട്ടുകാര്യത്തിന്റെ പേരിൽ തർക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. 16 വർഷമായി ദമ്പതികൾ വിവാഹിതരായിട്ട്. കിടപ്പുമുറിയിൽ നിന്നാണ് സുമയുടെ മൃതദേഹം കണ്ടെത്തിയത്. ഡംബൈല്ല് ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിയുടെ തല തകർന്ന നിലയിലാണ് ഉള്ളത്. രക്തത്തിൽ കുളിച്ച് നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
ഭാര്യ മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ ബാസവാചാരി ജീവനൊടുക്കിയതായാണ് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. ഹാസൻ സ്വദേശിയാണ് കൊല്ലപ്പെട്ട സുമ. വിവാഹ ശേഷം ദമ്പതികൾ മാരുതി നഗറിലെ വെൽഡിംഗ് കടയ്ക്ക് സമീപത്തെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീട് വയ്ക്കാനായി സ്ഥലം വാങ്ങുന്നതിനേ ചൊല്ലി ദമ്പതികൾ തമ്മിൽ കലഹം പതിവായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. മറ്റൊരു സംഭവത്തിൽ ചിക്കമംഗളൂരുവിൽ 32കാരൻ 26കാരിയായ ഭാര്യയെ കൊലപ്പെടുത്തി. ഏറെക്കാലത്തെ പ്രണയത്തിന് പിന്നാലെ നാല് വർഷം മുൻപാണ് ഇവർ വിവാഹിതരായത്. അടുത്തകാലത്ത് ഇവർക്കിടയിൽ പല കാരണങ്ങളാൽ തർക്കം പതിവായിരുന്നു. സംഭവത്തിൽ 32കാരനായ അവിനാഷിന് വേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു. കീർത്തി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam