കെട്ടിടത്തിന്‍റെ തകരാറ് പരിഹരിച്ചില്ല; വാടക ചോദിച്ചെത്തിയ ഉടമയ്ക്ക് അതിഥി തൊഴിലാളികളുടെ മര്‍ദ്ദനം

Published : Dec 13, 2022, 09:12 PM IST
കെട്ടിടത്തിന്‍റെ തകരാറ് പരിഹരിച്ചില്ല; വാടക ചോദിച്ചെത്തിയ ഉടമയ്ക്ക് അതിഥി തൊഴിലാളികളുടെ മര്‍ദ്ദനം

Synopsis

പ്രശ്നങ്ങൾ പരിഹരിച്ചാൽ വാടക തരാമെന്ന് തൊഴിലാളികൾ പറഞ്ഞതിനെ തുടർന്ന് നവാസും തൊഴിലാളികളും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതാണ് മര്‍ദ്ദനത്തിലേക്ക് വഴി തെളിയിച്ചത്.

തിരുവനന്തപുരം: വാടക ചോദിക്കാനെത്തിയ കെട്ടിട ഉടമസ്ഥനെ ക്രൂരമായി മർദിച്ച രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശികളായ സഹോദരങ്ങളാണ് ആണ് അറസ്റ്റിലായത്.  സ്വപൻ കുമാർ മഹൽദാർ ( 33) നന്ദു കുമാർ മഹൽദാർ (29) എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട ഉടമസ്ഥനായ കൊയ്ത്തൂർക്കോണം സ്വദേശി നവാസിനെയാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പോത്തൻകോട് ജംക്ഷന് സമീപമുളള കെട്ടിടത്തിൽ വച്ച് മര്‍ദ്ദനമേറ്റത്.

വാടക ചോദിച്ചെത്തിയ നവാസിനോട് കെട്ടിടത്തിൽ നിലവിലുള്ള പ്രശ്നങ്ങളെ പറ്റി തൊഴിലാളികൾ പരാതിപ്പെട്ടു. ഈ പ്രശ്നങ്ങൾ പരിഹരിച്ചാൽ വാടക തരാമെന്ന് തൊഴിലാളികൾ പറഞ്ഞതിനെ തുടർന്ന് നവാസും തൊഴിലാളികളും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുക ആയിരുന്നു. ഇതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് തൊഴിലാളികളിലൊരാൾ നവാസിന്റെ മുഖത്ത് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂക്കിലും കണ്ണിലും ഗുരുതരമായി പരിക്കേറ്റ നവാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറിയും പാലക്കാട് നഗരസഭ കൗൺസിലറുമായ സ്മിതേഷ് സർക്കാർ ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ഇൻകംടാക്സ് അസിസ്റ്റന്റ് രമേശിനാണ് മർദ്ദനമേറ്റത്. രമേശിന്‍റെ പരാതിയില്‍ പാലക്കാട് നോർത്ത് പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയായ സ്മിതേഷ് ബൈക്ക് തടഞ്ഞ് നിർത്തി മർദ്ദിച്ചു എന്നാണ് ഇൻകം ടാക്സ് അസിസ്റ്റന്റായ രമേശ് ബാബുവിന്റെ പരാതി. 

ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷം മുഖത്തും  ചെവിയിലും അടിച്ചു. കഴുത്തിലെ സ്വർണ്ണ മാല പൊട്ടിച്ച് വലിച്ചെറിഞ്ഞു എന്നും രമേശ് ബാബു ആരോപിക്കുന്നു. സ്മിതേഷും സംഘവും പറയുന്നത് അനുസരിക്കാത്തതിനും, വിവിധ പിരിവുകൾക്കായി ആവശ്യപെടുന്ന പണം നൽകാത്തതിനുമാണ് മർദ്ദനമെന്നാണ് ആരോപണം. എന്നാൽ രമേശ് ബാബുവും സുഹൃത്തുക്കളും പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് സ്മിതേഷ് പറയുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ