കൊലക്കേസ് പ്രതി കാമുകിക്കൊപ്പം മുറിയിൽ, കാവലിന് പൊലീസ് ഉദ്യോഗസ്ഥർ, കയ്യോടെ പൊക്കി സ്പെഷ്യൽ ബ്രാഞ്ച്

Published : Aug 21, 2022, 09:41 PM ISTUpdated : Aug 21, 2022, 09:44 PM IST
കൊലക്കേസ് പ്രതി കാമുകിക്കൊപ്പം മുറിയിൽ, കാവലിന് പൊലീസ് ഉദ്യോഗസ്ഥർ, കയ്യോടെ പൊക്കി സ്പെഷ്യൽ ബ്രാഞ്ച്

Synopsis

കര്‍ണാടകയില്‍ കസ്റ്റഡിയിലുള്ള കൊലക്കേസ് പ്രതിയെ കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കഴിയാന്‍ അനുവദിച്ച് പൊലീസ്. ഹോട്ടല്‍ മുറിക്ക് പുറത്ത് കാവല്‍നിന്നിരുന്ന പൊലീസുകാരെ സ്പെഷ്യല്‍ ബ്രാഞ്ച് പിടികൂടി

ബെംഗളൂരു: കര്‍ണാടകയില്‍ കസ്റ്റഡിയിലുള്ള കൊലക്കേസ് പ്രതിയെ കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കഴിയാന്‍ അനുവദിച്ച് പൊലീസ്. ഹോട്ടല്‍ മുറിക്ക് പുറത്ത് കാവല്‍നിന്നിരുന്ന പൊലീസുകാരെ സ്പെഷ്യല്‍ ബ്രാഞ്ച് പിടികൂടി. കുപ്രസിദ്ധ ഭൂമിമാഫിയ തലവന്‍ ബച്ചാ ഖാന് വേണ്ടിയായിരുന്നു പൊലീസിന്‍റെ വഴിവിട്ട സഹായം.

ധാര്‍വാഡ് കോടതിയില്‍ ഹാജരാക്കാന്‍ പോകുന്ന വഴിക്കാണ് കൊലക്കേസ് പ്രതിക്ക് കേട്ടുകേള്‍വിയില്ലാത്ത സഹായം ബെല്ലാരി പൊലീസ് ഒരുക്കിയത്. കോടതിയുടെ വിളിപ്പാട് അകലെയുള്ള ഹോട്ടലില്‍ കാമുകിക്കൊപ്പം പ്രതിയെ സുഖവാസത്തിന് എത്തിച്ച് പൊലീസ് തന്നെ കാവല്‍നിന്നു. കുപ്രസിദ്ധ ഭൂമിമാഫിയ തലവന്‍ ബച്ചാ ഖാന് വേണ്ടിയായിരുന്നു പൊലീസിന്‍റെ ഉദാരമനസ്കത. 

ബച്ചാ ഖാന്‍റെ കാമുകി തന്നെയാണ് ഹോട്ടല്‍മുറി ബുക്ക് ചെയ്തിരുന്നത്. ബച്ചാ ഖാന്‍റെ ആവശ്യപ്രകാരം ജീപ്പ്, ഹോട്ടല്‍ വഴി തിരിച്ചുവിടുകയായിരുന്നു. ബച്ച ഖാന്റെ കാമുകി ബെംഗളൂരുവിൽ നിന്ന് എത്തിയിരുന്നു. ഇയാൾക്കായി നേരത്തെ തന്നെ മുറിയിൽ കാത്തുനിൽക്കുകയായിരുന്നു. കാമുകിക്കൊപ്പം ഹോട്ടല്‍മുറിയില്‍ ചെലവിടുന്ന സമയത്ത് മുറിക്ക് പുറത്തും ഹോട്ടലിന്‍റെ പ്രധാന കവാടത്തിലുമായി മൂന്ന് പൊലീസുകാര്‍ കാവല്‍ നിന്നു.  

Read more:'പണക്കൊഴുപ്പ്'; സെക്ക്യൂരിറ്റി ഗാർഡിനെ മർദ്ദിച്ചു, അശ്ലീല ആഗ്യം കാണിച്ചു, അധിക്ഷേപിച്ച യുവതി ജയിലിലേക്ക്

എന്നാൽ, ഹുബ്ബള്ളി ഗോകുല റോഡ് പൊലീസ് സ്‌റ്റേഷൻ സ്‌റ്റേഷൻ ഉദ്യോഗസ്ഥർ നിയമങ്ങൾ ലംഘിച്ച് കൊലക്കേസ് പ്രതിയെ കാമുകിക്കൊപ്പം ലോഡ്ജിൽ താമസിക്കാൻ അനുവദിച്ചുവെന്ന വിവരങ്ങൾ നേരത്തെ തന്നെ  സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ചിരുന്നു. പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കാവൽ നിന്ന പൊലീസുകാർക്കെതിരെ കേസെടുത്തു.

ബെല്ലാരിയിലടക്കം നിരവധി ഭൂമിതട്ടിപ്പ് കേസുകള്‍ ബച്ചാഖാന് എതിരെയുണ്ട്.  ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ എന്നയാളെ ഹുബ്ളിയില്‍ വച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്  ബച്ചാഖാന്‍ കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബച്ചാഖാന്‍ പൊലീസ് വലയിലായത്. ഇതിന് ഇടയിലാണ് പൊലീസിന്‍റെ വഴിവിട്ട സഹായം. രഹസ്യവിവരത്തെ തുടര്‍ന്ന് മഫ്ത്തിയിലെത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് ബച്ചാഖാനെയും കാമുകിയേയും പൊലീസുാകരെയും കൈയ്യോടെ പിടികൂടി. സിഐ അടക്കം എട്ട് പൊലീസുകാര്‍ക്ക് എതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി.

Read more: ദിവസം കൂലി 500, കൂലിപ്പണിക്കാരന് 37.5 ലക്ഷം രൂപയുടെ ആദായനികുതി നോട്ടീസ്, പൊലീസ് പരാതി നൽകി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ