ഇ-സഞ്ജീവനി ടെലി മെഡിസിൻ പോർട്ടലിൽ ലോഗിൻ ചെയ്ത് നഗ്നതാ പ്രദർശനം

Published : Jan 30, 2023, 02:44 PM ISTUpdated : Jan 31, 2023, 04:02 PM IST
ഇ-സഞ്ജീവനി ടെലി മെഡിസിൻ പോർട്ടലിൽ ലോഗിൻ ചെയ്ത് നഗ്നതാ പ്രദർശനം

Synopsis

ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു.

പത്തനംതിട്ട : ഇ-സഞ്ജീവനി ടെലി മെഡിസിൻ പോർട്ടലിലൂടെ നഗ്നത പ്രദർശനം. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മുന്നിലാണ് രോഗി എന്ന വ്യാജേനെ ലോഗിൻ ചെയ്തയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയായിരുന്നു. ഡോക്ടറുടെ പരാതിയിൽ സൈബർ സെൽ കേസെടുത്തു.

read more 'പി.എം കെയേഴ്സ് ഫണ്ട് പൊതു പണമല്ല,സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ല' 

വ്യാജ ഐഡി ഉപയോഗിച്ചാണ് പോർട്ടലിൽ ലോഗിൻ ചെയ്തതെന്നാണ് സംശയം. ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കോന്നി മെഡിക്കൽ കോളെജിലെ വനിത ഡോക്ടറുടെ പരാതി കിട്ടിയതിന് പിന്നാലെ തന്നെ സൈബർ സെൽ, പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തി. മൂന്ന് മിനിറ്റ് സമയത്തോളം നഗ്നത പ്രദർശനം നടത്തിയ പ്രതിയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് വനിതാ ഡോക്ടർ പൊലീസിന് പരാതി നൽകിയത്. 

read more യാത്ര ബൈക്കിൽ, സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കൽ പതിവ്, മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ
 

 

 

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ