Asianet News MalayalamAsianet News Malayalam

യാത്ര ബൈക്കിൽ, സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കൽ പതിവ്, മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

പോണേക്കര മരിയമ്മൻ കോവിൽ ഭാഗത്തുവെച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡിൽ വെച്ചും പുലർച്ചെ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയതിന് ഇയാൾക്കെതിരെ നേരത്തെ കേസുണ്ട്

a gold chain snatcher arrested with chilli powder in kochi
Author
First Published Jan 31, 2023, 11:37 AM IST

കൊച്ചി : ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയിൽ. കലൂർ സ്വദേശി രതീഷാണ് മുളക് പൊടിയുമായി എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കര മരിയമ്മൻ കോവിൽ ഭാഗത്തുവെച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡിൽ വെച്ചും പുലർച്ചെ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയതിന് ഇയാൾക്കെതിരെ നേരത്തെ കേസുണ്ട്. വീണ്ടും മോഷണം നടത്താൻ മുളകുപൊടിയുമായി പോകുന്നതിനിടെയാണ് അറസ്റ്റ്.  

വരന്റെ കൂടെയെത്തിയവർ പടക്കം പൊട്ടിച്ചു, കോഴിക്കോട്ട് കല്യാണ വീട്ടിൽ 'തല്ലുമാല'

തൃശ്ശൂരിൽ വീട് കുത്തിത്തുറന്ന് മോഷണം. കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് എഴുപതിനായിരം രൂപയും വിലപിടിപ്പുള്ള വാച്ചും കവർന്നു. കിഴക്ക് തേപറമ്പിൽ അഷറഫിന്‍റെ വീട്ടിലാണ് മോഷണം. അഷറഫും കുടുംബവും കോയമ്പത്തൂരിലാണ് താമസം. കഴിഞ്ഞ 20ന് വീട്ടിലെത്തി മടങ്ങിയിരുന്നു. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇരുനില വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.

അഞ്ച് മുറിയുടെ വാതിലും കുത്തി പൊളിച്ചിട്ടുണ്ട്. മുറിക്കുള്ളിലെ അലമാരകളെല്ലാം  തുറന്ന നിലയിലാണ്. അലമാരക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. അലമാരയിലുണ്ടായിരുന്ന വിലകൂടിയ വാച്ചും മോഷ്ടിച്ചു. പ്രദേശത്ത് അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെരിഞ്ഞനത്ത് മൂന്ന് വീടുകളിൽ കവർച്ച നടന്നിരുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

 

 

 

Follow Us:
Download App:
  • android
  • ios