
ഭുവനേശ്വർ: ഒഡീഷയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഡാൻസ് ബാറുകളിൽനിന്ന് പോലീസ് 96 യുവതികളെ രക്ഷിച്ചു. പോലീസ് പല സംഘങ്ങളായി പിരിഞ്ഞ് ലക്ഷ്മി സാഗറിലും കട്ടക്ക് റോഡിലുമായുള്ള 11 ബാറുകളിലും ഒരേ സമയം പരിശോധന നടത്തിയാണ് സ്ത്രീകളെ രക്ഷിച്ചത്.
പശ്ചിമബംഗാൾ, ഹിമാചൽപ്രദേശ്, മുംബൈ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള യുവതികളെയാണ് കണ്ടെത്തിയത്. വ്യാജ ലൈസൻസിന്റെ മറവിലാണ് ഡാൻസ് ബാറുകൾ പ്രവർത്തിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു.
സ്ത്രീകളെ നൃത്തം ചെയ്യിക്കാന്‍ ബാറുകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. പ്രത്യേക ചടങ്ങുകളില്‍ അനുമതിയോടെ നൃത്ത പരിപാടികള്‍ അവതരിപ്പിക്കാനുള്ള ലൈസന്‍സിന്റെ മറവിലാണ് ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam