കണ്ണൂരിൽ ലഹരിമരുന്ന് കേസ് പ്രതി പൊലീസിനെ ആക്രമിച്ചു: സി.ഐക്കും എസ്.ഐക്കും പരിക്ക്

Published : Sep 07, 2022, 04:35 PM IST
കണ്ണൂരിൽ ലഹരിമരുന്ന് കേസ് പ്രതി പൊലീസിനെ ആക്രമിച്ചു: സി.ഐക്കും എസ്.ഐക്കും പരിക്ക്

Synopsis

താക്കോൽ കൊണ്ട് കുത്തി പൊലീസുകാരുടെ കൈയ്ക്ക് പ്രതി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് വിവരം

കണ്ണൂർ: കണ്ണൂരിൽ ലഹരി മരുന്ന് കേസ് പ്രതി സി.ഐയേയും എ.എസ്.ഐയേയും മർദ്ദിച്ചു. കണ്ണൂർ ടൗൺ സിഐക്കും എ.എസ്.ഐക്കുമാണ് ലഹരി മരുന്ന് കേസ് പ്രതിയുടെ മർദ്ദനമേറ്റത്. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു. താക്കോൽ കൊണ്ട് കുത്തി പൊലീസുകാരുടെ കൈയ്ക്ക് പ്രതി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് വിവരം. കണ്ണൂർ സ്വദേശി ഷംസാദ് ആണ് പൊലീസിനെ ആക്രമിച്ചത്. ഇയാൾ ഒരു മാസമായി ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

തിരുവോണം മഴ കൊണ്ട് പോകുതിരുവോണം മഴ കൊണ്ട് പോകുമോ?204.4 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യത

 

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വിവിധ  ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ്  ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത മണിക്കൂറുകളില്‍ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്.

അതിന്റെ സ്വാധീനത്താൽ അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ ഫലമായി  കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളത്. തിരുവോണ നാളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. ഇന്ന് മുതൽ സെപ്റ്റംബർ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകള്‍ക്കുള്ള മുന്നറിയിപ്പ്

ഓറഞ്ച് അലേര്‍ട്ട്

07/09/2022: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
08/09/2022: കണ്ണൂർ, കാസർഗോഡ്

ഈ ജില്ലകളിൽ  ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലേര്‍ട്ട് 

07/09/2022: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
08/09/2022: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
09/09/2022: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
10/09/2022: കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
11/09/2022: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

ഈ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow)അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ