യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍ 

Published : Mar 05, 2023, 01:30 AM IST
യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍ 

Synopsis

കഴിഞ്ഞമാസം 15നാണ് ഹോം സ്റ്റേയിൽ വച്ച് പരിചയപ്പെട്ട വിദേശ വനിതയെ വൈദ്യൻ പീഡിപ്പിച്ചത്

കാട്ടാക്കട:  തിരുവനന്തപുരം നെയ്യാര്‍ ഡാമിൽ ബെൽജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിൽ വൈദ്യൻ പിടിയിൽ. കോട്ടൂർ സ്വദേശി 44 വയസുള്ള ഷാജിയെയാണ് നെയ്യാർ ഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 15നാണ് ഹോം സ്റ്റേയിൽ വച്ച് പരിചയപ്പെട്ട വിദേശ വനിതയെ ഷാജി പീഡിപ്പിച്ചത്. യോഗ പഠിക്കാന്‍ മൂന്ന് മാസം മുന്‍പാണ് ബെല്‍ജിയം സ്വദേശിയായ യുവതി തിരുവനന്തപുരത്ത് എത്തിയത്.

നെയ്യാര്‍ ഡാമിലെ ഹോം സ്റ്റേയില്‍ വച്ചാണ് ഇയാള്‍ യുവതിയെ പരിചയപ്പെടുന്നത്. യുവതിയുമായുള്ള പരിചയം മുതലാക്കി സ്വന്തം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് ഇയാള്‍ യുവതിയെ ക്ഷണിച്ച് വരുത്തിയ ശേഷം ഇവിടെ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ എറണാകുളത്തേക്ക് പോയ യുവതി തിരിച്ചെത്തിയ ശേഷം അസുഖബാധിതയായി കാട്ടാക്കടയിലെത്തി  ചികിത്സ തേടുകയായിരുന്നു. ഇവിടുത്തെ ഡോക്ടറോടെ ബെല്‍ജിയം സ്വദേശിനി നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്ക് എത്തിച്ചത്.

യുവതി യോഗ പഠിക്കാനെത്തിയ യോഗാ പരിശീലന കേന്ദ്രം അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. യുവതിയുടെ മൊഴിയെടുത്ത പൊലീസ് ഷാജിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്