അടുക്കളയിൽ രഹസ്യ അറ, നിറയെ മദ്യം; അനധികൃത മദ്യ വില്പന നടത്തിയയാൾ ഒടുവിൽ പിടിയിൽ

By Web TeamFirst Published Jan 8, 2023, 10:00 PM IST
Highlights

ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ്    വീടിന്റെ അടുക്കളയിൽ പ്രത്യേകമായി രഹസ്യ  അറ നിർമ്മിച്ച്  സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയത്. രഹസ്യ അറയിൽ  മദ്യം സൂക്ഷിക്കുന്നതിനാൽ പലപ്പോഴും പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല

ഹരിപ്പാട്: അനധികൃത മദ്യ വില്പന നടത്തിയ ഒരാളെ എഖ്സൈസ് അറസ്റ്റ് ചെയ്തു. രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 14 ലിറ്റർ ഇന്ത്യൻ നിർമ്മിത  വിദേശമദ്യവും എക്സൈസ് സംഘം പിടികൂടി.മുതുകുളം ഫ്ലവർജഗ്ഷന് പടിഞ്ഞാറ്  വിശ്വഭവനത്തിൽ ഓമനക്കുട്ടനെ (51) ആണ്  അറസ്റ്റ് ചെയ്തത്.  

ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ്    വീടിന്റെ അടുക്കളയിൽ പ്രത്യേകമായി രഹസ്യ  അറ നിർമ്മിച്ച്  സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയത്. രഹസ്യ അറയിൽ  മദ്യം സൂക്ഷിക്കുന്നതിനാൽ പലപ്പോഴും പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥരുടെ നീക്കം  നിരീക്ഷിക്കുന്നതിനായി ഇയാൾ  പല ഭാഗത്തും ആൾക്കാരെ നിർത്തിയിരുന്നതിനാൽ  വീടും പരിസരവും ഒരു മാസമായി എക്സൈസ് ഇന്റലിജൻസ്  സംഘത്തിന്റെ  രഹസ്യനിരീക്ഷണത്തിലായിരുന്നു.   

റെയ്ഡിന്പ്രിവന്റീവ് ഓഫീസർ എസ്.അക്ബർ, എംആർ .സുരേഷ് , ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ്  ഓഫീസർ എം അബ്ദുൽഷുക്കൂർ ,സിവിൽ എക്സൈസ്ഓഫീസർ യു.ഷാജഹാൻ , ഡ്രൈവർ വർഗീസ് എന്നിവർ പങ്കെടുത്തു.

Read Also: കൊച്ചിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശിനിക്ക് ദാരുണാന്ത്യം 

click me!