
കോട്ടയം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ കാഞ്ഞിരപ്പള്ളിയിൽ രണ്ട് പേർ അറസ്റ്റിൽ. വീട്ടിൽ അതിക്രമിച്ചുകയറിയും ഭീക്ഷണിപ്പെടുത്തിയുമാണ് പ്രതികളിലൊരാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. മറ്റൊരാൾ പീഡിപ്പിച്ചത് പ്രണയം നടിച്ചാണ്.
കാഞ്ഞിരപ്പള്ളിയില്‍ 15കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി മണിമല രമേശാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബവുമായി രമേശ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഈ പരിചയം മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രമേശ് പിടിയിലാകുന്നത്. ഇയാൾക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ പിടിച്ചുപറി, മോഷണം, കൊലപാതകശ്രമം അടക്കം നിരവധി കേസുകൾ നിലവിലുണ്ട്.
പെൺകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് പ്രണയം നടിച്ച് ആനക്കല്ല് സ്വദേശിയായ സിറാജ് പല തവണ പീഡിപ്പിച്ചിരുന്നതായ വിവരം പുറത്തുവന്നത്. കുമരകത്തും പഞ്ചാലിമേട്ടിലും എത്തിച്ചായിരുന്നു പീഡനം. പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കോട്ടയത്ത് വയോധികൻ വെട്ടേറ്റ് മരിച്ചു; അയൽവാസി അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam