കൊമ്പന്‍ അജിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

By Web TeamFirst Published Jul 5, 2022, 5:42 AM IST
Highlights

നിരവധി ലഹരിമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കിടന്നെങ്കിലും പുറത്തെത്തി വീണ്ടും വിൽപ്പന തുടങ്ങി.

കൊല്ലം: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കൊല്ലം തൃക്കടവൂർ സ്വദേശിയായ കൊന്പൻ അജി എന്ന അജികുമാറിനെയാണ് അഞ്ചാലുമൂട് പൊലീസ് പിടികൂടിയത്. കൊല്ലം ജില്ലയിലെ സ്കൂൾ കുട്ടികൾക്ക് വരെ ലഹരി മരുന്നുകൾ എത്തിച്ചു നൽകിയിരുന്ന വിൽപ്പനക്കാരനാണ് പിടിയിലായ അജികുമാർ. 

നിരവധി ലഹരിമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കിടന്നെങ്കിലും പുറത്തെത്തി വീണ്ടും വിൽപ്പന തുടങ്ങി. ഇതോടെയാണ് ജില്ലാ കളക്ടർ അഫ്സാന പര്‍വീന്റെ ഉത്തരവിൽ പ്രതിയെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, കരുനാഗപ്പള്ളി, അഞ്ചാലുംമൂട് സ്റ്റേഷൻ പരിധികളിലായി ഒന്പത് കേസുകളിൽ പ്രതിയാണ് പിടിയിലായ അജികുമാര്‍. 

നേരത്തെ തന്നെ ലഹരി മരുന്ന് വിൽപ്പന സംഘങ്ങളെ പിടികൂടാൻ കര്‍ശന പരിശോധനയാണ് ജില്ലയിലാകമാനം പൊലീസ് നടത്തി വന്നിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് കൊന്പൻ അജിയെ അറസ്റ്റ് ചെയ്തത്. കരുതൽ തടങ്കലിനായി ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

പൊലീസുകാരെ ആക്രമിച്ച കേസിലടക്കം പ്രതി; കാപ്പ ചുമത്തി രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ അറസ്റ്റ് ചെയ്തു

കുപ്രസിദ്ധ ഗുണ്ട പല്ലൻ ഷൈജു അറസ്റ്റിൽ

click me!