
കുമ്പള: കാസർഗോഡ് കുമ്പളയിൽ വീടിന്‍റെ വാതിലുകള്‍ തകര്‍ത്ത് വൻ കവർച്ച. അടുത്തടുത്തുള്ള രണ്ട് വീടുകളിൽ നിന്നായി 40 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയുമാണ് ഒറ്റ രാത്രിയില്‍ മോഷണം പോയത്. കുമ്പള സ്വദേശി വാസുദേവന്‍റേയും അയൽവാസി മോഹൻദാസിന്‍റേയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കർണാടക ബാങ്ക് ഉദ്യോഗസ്ഥനായ വാസുദേവന്‍റെ വീട്ടിലാണ് വൻ കവർച്ച ഉണ്ടായത്. ഇവിടെ നിന്നു മാത്രം 35 പവനും 15,000 രൂപയും നഷ്ടമായി. വീടിന്റെ പിറകുവശത്തെ ജനലിന്‍റെ ഇരുമ്പ് പാളി ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ വാസുദേവന്‍റ വീട്ടിനകത്തു കടന്നത്. ബെംഗളൂരുവിലുള്ള ഭാര്യ വീട്ടിലായിരുന്നു മോഹൻദാസ് കഴിഞ്ഞ ദിവസം. ഇവിടെനിന്ന് ശനിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
Read More : ട്യൂഷന്‍ ക്ലാസിലേക്ക് പോകവേ കെഎസ്ആർടിസി ബസ് ഇടിച്ചു; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തൊട്ടടുത്തുള്ള മോഹൻദാസിന്‍റെ വീട്ടിൽനിന്ന് കളവ് പോയത് മൂന്നര പവന്റെ സ്വർണാഭരണങ്ങളും 25,000 രൂപയുമാണ്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു. കുമ്പള സിഐ അനൂപിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെതി അന്വേഷണം ആരംഭിച്ചു. കാസർകോട് നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇതര സംസ്ഥാന തൊഴിലാളികളേയും പൊലീസ് സംശയിക്കുന്നുണ്ട്.
Read More : വടക്കഞ്ചേരിയിൽ സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam