Asianet News MalayalamAsianet News Malayalam

വടക്കഞ്ചേരിയിൽ സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ആശ്രമത്തിന് സമീത്തെ സിമൻ്റ് തൊട്ടിയിൽ വീണതിനെ തുടർന്ന് ഉടൻ തന്നെ കുട്ടിയെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

A three year old boy died after falling into a cement trough in kannur
Author
First Published Jan 14, 2023, 11:31 PM IST

കണ്ണൂര്‍: വടക്കഞ്ചേരിയിൽ സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂർ കാഞ്ഞിരം കൊല്ലി തുരുത്തിക്കാട് ജോജോ - റിൻസി ദമ്പതികളുടെ മകൻ ഡിബിൻ മാർട്ടിനാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടു കൂടിയാണ് സംഭവം. പാലക്കുഴി പുഷ്പഗിരി ആശ്രമത്തിലെ ജോലിക്കാരനാണ് ജോജോ. ആശ്രമത്തിന് സമീത്തെ സിമൻ്റ് തൊട്ടിയിൽ കുട്ടി വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലക്കാട്  ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Follow Us:
Download App:
  • android
  • ios