ഉത്തര്‍പ്രദേശിലെ മാധ്യമ പ്രവർത്തകന്റെ മരണം: പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

By Web TeamFirst Published Jun 17, 2021, 12:45 AM IST
Highlights

വാഹനം ഇടിച്ചാണ് മാധ്യമ പ്രവര്‍ത്തകൻ സുലഭ് ശ്രീവാസ്തവ മരിച്ചതെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ ആഴമുള്ള മുറിവുകൾക്കൊപ്പം ഇടിയുടെ ആഘാതത്തിൽ കിഡ്നി ഉൾപ്പടെയുള്ള അന്തരികാവയവങ്ങൾ തകര്‍ന്നിട്ടുണ്ടെന്നും വെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മാധ്യമ പ്രവര്‍ത്തകൻ സുലഭ് ശ്രീവാസ്തവയുടെ മരണം ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം മൂലം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തിൽ മാധ്യമ പ്രവര്‍ത്തകന്‍റെ കുടുംബം ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു. രണ്ട് മാസത്തിനിടെ സുലഭ് ശ്രീവാസ്തവ ചെയ്ത അന്വേഷണ പരന്പരകളുടെ വീഡിയോകൾ ആവശ്യപ്പെട്ട് യുപി പൊലീസ് എബിപി ചാനലിന് കത്തയച്ചു.

വാഹനം ഇടിച്ചാണ് മാധ്യമ പ്രവര്‍ത്തകൻ സുലഭ് ശ്രീവാസ്തവ മരിച്ചതെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലെ ആഴമുള്ള മുറിവുകൾക്കൊപ്പം ഇടിയുടെ ആഘാതത്തിൽ കിഡ്നി ഉൾപ്പടെയുള്ള അന്തരികാവയവങ്ങൾ തകര്‍ന്നിട്ടുണ്ടെന്നും വെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇത് സ്വാഭാവിക അപകടമായിരുന്നോ, ആരെങ്കിലും ബോധപൂര്‍വ്വം ഇടിച്ചതാണോ എന്നതിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. 

ആദ്യം വാഹനാപകടം എന്നുമാത്രം പറഞ്ഞ പൊലീസ പ്രതിഷേധങ്ങൾക്കൊടുവിലാണ് കൊലപതകത്തിന് കേസെടുത്തത്. എട്ടുപേരടങ്ങുന്ന സംഘത്തെ അന്വേഷിച്ചിന് നിയോഗിച്ചിട്ടുണ്ട്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ആവശ്യമാണ് മാധ്യമ പ്രവര്‍ത്തകന്‍റെ കുടുംബത്തിനുള്ളത്.

കേസിലെ പ്രധാനസാക്ഷിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം. സുലഭിന്റെ ബൈക്ക് റോഡ് അരികെയിലെ തൂണിൽ ഇടിക്കുന്നത് കണ്ടെന്ന് സാക്ഷി മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ സുലഭ് മദ്യമാഫികൾക്കെതിരെ നൽകിയ വാർത്തകളുടെ വിവരങ്ങൾ തേടി എബിപി ചാനലിന് യുപി പൊലീസ് കത്തയച്ചു. ഈ റിപ്പോര്‍ട്ടുകൾ പരിശോധിച്ച് കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. 

click me!