സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

Published : Nov 10, 2026, 01:41 PM IST
pangappara abhiram murder

Synopsis

തന്റെ പെൺസുഹൃത്തായ ആനന്ദയുടെ സ്വകാര്യ​ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തും ചേർന്നാണെന്നാണ് 17-കാരൻ കരുതിയിരുന്നത്. തുടർന്നാണ് ഉമറിനൊപ്പം ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ആനന്ദയുടെ ഫോൺ ഉപയോ​ഗിച്ച് അഭിരാമുമായി ചാറ്റ് ചെയ്ത് സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി.

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അഭിരാമിനെ ഒന്നാംപ്രതിയായ 17-കാരൻ സംഭവസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. അതിനിടെ, അഭിരാമിനെയും മറ്റൊരു സുഹൃത്തിനെയും കൊലപ്പെടുത്താനാണ് പ്രതിയായ 17-കാരൻ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു.

തന്റെ പെൺസുഹൃത്തായ ആനന്ദയുടെ സ്വകാര്യ​ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമും സുഹൃത്തും ചേർന്നാണെന്നാണ് 17-കാരൻ കരുതിയിരുന്നത്. തുടർന്നാണ് ഉമറിനൊപ്പം ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ആനന്ദയുടെ ഫോൺ ഉപയോ​ഗിച്ച് അഭിരാമുമായി ചാറ്റ് ചെയ്ത് സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. അഭിരാം പാങ്ങപ്പാറയിൽ എത്തിയപ്പോൾ പ്രതിയായ 17-കാരനും യാദൃശ്ചികമായി അവിടെ എത്തിയതുപോലെ അഭിനയിച്ചു. തുടർന്ന് പ്രതിയായ 17-കാരൻ ബീഡി വാങ്ങിയ ശേഷം സംസാരിക്കാനെന്ന് പറഞ്ഞ് അഭിരാമിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെവെച്ചാണ് കൂട്ടുകാരനെയും വിളിച്ചുവരുത്താൻ അഭിരാമിനെ നിർബന്ധിച്ചത്. അഭിരാം ആദ്യം ഇതിന് തയ്യാറായില്ല. ഇതോടെയാണ് ആക്രമിച്ചത്. തുടർന്ന് ബെൽറ്റ് കൊണ്ട് അഭിരാമിന്റെ കഴുത്തുഞെരിച്ചാണ് 17-കാരനും ഉമറും കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

കേസിലെ മറ്റുപ്രതികളായ ഉമർ മുഫ്താറിനെയും ആനന്ദയെയും പൊലീസ് കഴിഞ്ഞ​ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുകയും തെളിവെടുപ്പിന് എത്തിക്കുകയും ചെയ്തിരുന്നു. കുറ്റംചെയ്തിട്ടില്ലെന്നും കേസിൽ പെടുത്തിയെന്നുമായിരുന്നു രണ്ടാംപ്രതിയായ ഉമർ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ട് വിളിച്ചുപറഞ്ഞത്. എന്നാൽ, ചോദ്യംചെയ്യലിൽ ഇയാൾ നിരന്തരം മൊഴി മാറ്റുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ ആനന്ദയും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഒന്നാംപ്രതിയുടെ മൊബൈൽഫോൺ അടക്കമുള്ള പ്രധാന തെളിവുകളൊന്നും ഇതുവരെ പൊലീസിന് കണ്ടെടുക്കാനുമായിട്ടില്ല. 17-കാരന് പുറമേ ഉമർ മുഫ്താർ, 17-കാരന്റെ പെൺസുഹൃത്തായ ആനന്ദ, ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ എന്നിവരാണ് ഇതുവരെ കേസിലെ പ്രതികളായിട്ടുള്ളത്. നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നവംബർ ഒന്നിനാണ് സുഹൃത്തിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് പോയ അഭിരാമിനെ കാണാതായത്. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ പ്രതിയായ 17-കാരൻ അഭിരാമിനെ ബന്ധപ്പെട്ടതായി അറിഞ്ഞു. ആദ്യഘട്ടത്തിൽ 17-കാരൻ കൊലപാതകവിവരമോ മറ്റോ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കിൽക്കെട്ടി വാഴയിലെ കൊണ്ട് മൂടിയനിലയിൽ അഭിരാമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മികച്ച യുവകർഷകനുള്ള പുരസ്കാര ജേതാവ്, ലഹരി കടത്തിയത് വാഴക്കുലയിൽ, സൂക്ഷിച്ചത് പക്ഷിക്കൂട്ടിൽ, ആലുവ എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ബസ് ഡ്രൈവർ ഉറങ്ങിപ്പോയി, കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരിക്ക് ദാരുണാന്ത്യം