
കോഴിക്കോട്: മനുഷ്യക്കടത്തു കേസിൽ പോലീസ് ക്സ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതിയെ 5 മാസത്തിനു ശേഷം നല്ലളം പോലീസ് പിടികൂടി. അസം സ്വദേശി നസീദുൽ ശൈഖിനെ ഭവാനി പൂരിൽ നിന്നാണ് നല്ലളം പോലിസ് കണ്ടെത്തിയത്. 2023 ഒക്ടോബറിൽ ആണ് നസീദുൽ ശൈഖ് പ്രണയം നടിച്ചു 15 കാരിയെ തട്ടികൊണ്ടുപോയത്. കോഴിക്കോടായിരുന്നു സംഭവം നടക്കുമ്പോൾ പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. അതിനടുത്തു താമസിച്ചിരുന്ന പ്രതി പ്രണയം നടിച്ചാണ് പെൺകുട്ടിയെ പ്രലോഭപ്പിച്ചു കൊണ്ടുപോയത്.
ശേഷം ഹരിയാന സ്വദേശിയായ ഒരാൾക്ക് 25000 രൂപയ്ക്ക് കൈമാറി. പെൺകുട്ടിയുടെ രക്ഷിതക്കാൾ നൽകിയ മിസ്സിംഗ് കേസ് അന്വേഷിച്ച പോലീസ് ഹരിയാനയിലെ ബുന എന്നാ സ്ഥലത്തു വച്ചു പെൺകുട്ടിയെ കണ്ടെത്തി. പിന്നാലെയാണ് നാസിദുൽ ശൈഖിനെ പോലീസ് കണ്ടെത്തിയത്. പിടികൂടി കൊണ്ടു വരുന്നതിനിടെ ബീഹാറിൽ വച്ചു ഇയാൾ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ടു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിൽ ആയത്. പെൺകുട്ടിയെ വാങ്ങി വിവാഹം കഴിച്ചയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. കേസിലെ രണ്ടാം പ്രതിയും നസീദുൽ ശൈഖിന്റെ അച്ഛനുമായ രണ്ടാം പ്രതി ഒളിവിൽ ആണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam