16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, 19കാരനും 49കാരനും അറസ്റ്റിൽ

Published : Feb 07, 2023, 01:23 PM ISTUpdated : Feb 07, 2023, 01:26 PM IST
16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, 19കാരനും 49കാരനും അറസ്റ്റിൽ

Synopsis

മാന്നാർ സ്വദേശിയായ 16 കാരിയെ കാണാനില്ലെന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ അങ്കമാലിയിൽ നിന്നും കണ്ടെത്തിയത്.

മാന്നാർ: പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. തിരുവൻവണ്ടൂർ വനവാതുക്കര സുജാലയം വീട്ടിൽ അഭിനവ് (ബാലു-19), തഴക്കര കല്ലുമല വലിയത്തു പറമ്പിൽ ഷാജി(49) എന്നിവരാണ് അറസ്റ്റിലായത്. മാന്നാർ സ്വദേശിയായ 16 കാരിയെ കാണാനില്ലെന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ അങ്കമാലിയിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. 

സ്കൂളിൽ പഠിക്കുന്ന സമയം മുതലുള്ള പരിചയത്തിൽ പെൺകുട്ടിയെ പ്രണയം നടിച്ച് അഭിനവ് പലതവണ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിട്ടതായി പൊലീസ് പറഞ്ഞു. പീരുമേട്ടിൽ എത്തിയ പെൺകുട്ടിയെ അങ്കമാലിയിൽ എത്തിച്ചത് ഷാജിയാണ്. എസ്ഐമാരായ അഭിരാം, ശ്രീകുമാർ, ബിന്ദു, സി.പി.ഒമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ, പ്രവീൺ, പ്രശാന്ത് ഉണ്ണിത്താൻ, ഹരിപ്രസാദ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

കാണാതായ മകൾ കാമുകന്റെ വീട്ടിൽ; അന്വേഷിച്ചെത്തിയ പിതാവിനും സഹോദരനും ക്രൂരമര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ