Latest Videos

ഷാപ്പില്‍ കയറി കള്ളും കപ്പയും മോഷ്ടിച്ചു; കൊണ്ട് പോയതില്‍ കുടിച്ചാല്‍ വയറിളകാന്‍ സാധ്യതയുള്ള കള്ളും

By Web TeamFirst Published Sep 13, 2021, 10:14 PM IST
Highlights

കുടിച്ചാല്‍ വയറിളകാന്‍ സാധ്യതയുള്ള രാസവസ്തു ചേര്‍ത്ത കഴിഞ്ഞ വര്‍ഷത്തെ എക്സൈസ് സാമ്പിളും എടുത്ത് കൊണ്ടുപോയതിലുണ്ടെന്ന് കള്ള് ഷാപ്പ് ജീവനക്കാരന്‍ പറഞ്ഞു.  കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട്ടിലുള്ള എഐടിയുസി തൊഴിലാളി കമ്മിറ്റി നടത്തുന്ന കള്ള് ഷാപ്പിലാണ് മോഷണം നടന്നത്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിലെ കള്ള് ഷാപ്പില്‍ നിന്ന് 38 കുപ്പി കള്ളും ഇറച്ചിയും കപ്പയും മുട്ടയും മോഷണം പോയി. കുടിച്ചാല്‍ വയറിളകാന്‍ സാധ്യതയുള്ള രാസവസ്തു ചേര്‍ത്ത കഴിഞ്ഞ വര്‍ഷത്തെ എക്സൈസ് സാമ്പിളും എടുത്ത് കൊണ്ടുപോയതിലുണ്ടെന്ന് കള്ള് ഷാപ്പ് ജീവനക്കാരന്‍ പറഞ്ഞു.  

കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട്ടിലുള്ള എഐടിയുസി തൊഴിലാളി കമ്മിറ്റി നടത്തുന്ന കള്ള് ഷാപ്പിലാണ് മോഷണം നടന്നത്. ജീവനക്കാരാനായ പ്രഭാകരന്‍ രാവിലെ വന്ന് ഷാപ്പ് തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കുന്നത്. പൂട്ട് പോലും തകര്‍ക്കാതെയായിരുന്നു മോഷണം. അതിവിദഗ്ധമായിട്ടാണ് മോഷണം നടന്നിട്ടുള്ളത്.

അകത്തേക്ക് കള്ളന്‍മാര്‍ കയറിയതിന്‍റെ ഒരു തെളിവും എവിടെയും അവശേഷിപ്പിച്ചിട്ടില്ല. ഒരു മാസം മുമ്പ് കള്ള് ഷാപ്പിന് അടുത്ത് മീന്‍ വളര്‍ത്തുന്ന കുളത്തില്‍ വിഷം കലക്കിയിരുന്നു. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് രാത്രി ആയാല്‍ ഈ പ്രദേശമെന്നാണ് കള്ള് ഷാപ്പിലെ തൊഴിലാളികള്‍ പറയുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

click me!