ഓട് മേ‍ഞ്ഞ കടകള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം, തിരുവനന്തപുരം സ്വദേശി കോഴിക്കോട്ട് പിടിയിൽ 

Published : Aug 27, 2023, 11:43 PM IST
ഓട് മേ‍ഞ്ഞ കടകള്‍ മാത്രം കേന്ദ്രീകരിച്ച് മോഷണം, തിരുവനന്തപുരം സ്വദേശി കോഴിക്കോട്ട് പിടിയിൽ 

Synopsis

സ്റ്റേഷന്‍റെ തൊട്ടു മുമ്പില്‍ നടന്ന സംഭവം പൊലീസിന് നാണക്കേടായതോടെ കള്ളനെ പിടികൂടാന്‍ പന്നിയങ്കര ഇന്‍സ്പെക്ടറും സംഘവും നേരിട്ടിറങ്ങി

കോഴിക്കോട് : ഓട് മേ‍ഞ്ഞ കടകള്‍  തെരഞ്ഞെു പിടിച്ച് മോഷണം നടത്തുന്ന കള്ളന്‍ കോഴിക്കോട് പിടിയില്‍. തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് പന്നിയങ്കര പൊലീസിന്‍റെ പിടിയിലായത്. രാത്രി നഗരത്തില്‍ കറങ്ങി നടന്ന ശേഷം ഓട് മേഞ്ഞ കടമുറികള്‍ കണ്ടെത്തും. പിന്നെ കടമുറിയുടെ പിന്നീലുടെ വലിഞ്ഞു കയറി ഓടിളക്കി നൂണ്ടിറങ്ങും. പണം കവര്‍ന്ന ശേഷം തിരിച്ച് ഇതേ രീതിയില്‍ പുറത്ത് കടന്ന് രക്ഷപ്പെടുമെന്നതായിരുന്നു തിരുവനന്തപുരം സ്വദേശി മണികണ്ഠന്റെ രീതി.

ഈ മാസം പത്തിനാണ് പന്നിയങ്കര പോലീസ് സ്റ്റേഷന് സമീപത്തെ ബാര്‍ബര്‍ ഷോപ്പില്‍ മോഷണം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത തുണിക്കടയില്‍ കയറി പണം കവര്‍ന്നത്. സ്റ്റേഷന്‍റെ തൊട്ടു മുമ്പില്‍ നടന്ന സംഭവം പൊലീസിന് നാണക്കേടായതോടെ കള്ളനെ പിടികൂടാന്‍ പന്നിയങ്കര ഇന്‍സ്പെക്ടറും സംഘവും നേരിട്ടിറങ്ങി. ഇന്നലെ രാത്രിയിലാണ് അടുത്ത മോഷണത്തിനുള്ള കട നോക്കി നടക്കുകയായിരുന്ന മണികണ്ഠനെ പൊലീസ് സംഘം പിടികൂടിയത്. 15 ലധികം മോഷണക്കേസുകളാണ് ഇയാളുടെ പേരില്‍ പല ജില്ലകളിലായി ഉള്ളത്. മോഷണക്കേസില്‍ മൂന്ന് വര്‍ഷം നീണ്ട തടവ് ശിക്ഷക്കൊടുവില്‍ കഴിഞ്ഞ ജനുവരിയിലാണ് മണികണ്ഠന്‍ ജയില്‍ മോചിതനായത്. ഇതിനു പിന്നാലെ വീണ്ടും മോഷണം പതിവാക്കുകയായിരുന്നു. 

താനൂര്‍ കസ്റ്റഡി മരണം: കൂടുതല്‍ ആരോപണങ്ങളുമായി ഫോറന്‍സിക് സര്‍ജന്‍

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ