ആറ്റിങ്ങലിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, എതിരെവന്ന ബൈക്ക് യാത്രക്കാരനും പരിക്ക്

Published : Sep 02, 2025, 10:39 PM IST
bike accident

Synopsis

ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയിൽ 25 വയസ്സുള്ള രാഹുലാണ് മരണപ്പെട്ടത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തുനിന്നും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികൻ നിസ്സാര പരുക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. രാഹുലിന്റെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അറസ്റ്റ് ചെയ്യാനുള്ള കാരണം അറിയിച്ചില്ലെന്നത് രക്ഷയായി, ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം
കാനഡയിൽ കന്നട സംഘടന തുടങ്ങി പിന്നാലെ ഭാരവാഹിയായ ഇന്ത്യൻ ടെക്കിയെ അജ്ഞാതർ വെടിവച്ചു കൊന്നു