
കോഴിക്കോട്: സിന്തറ്റിക് ഡ്രഗ് (Synthetic Drugs) ഇനത്തിൽപ്പെട്ട മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ ചേവായൂർ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തു. പറമ്പിൽ കടവ് സച്ചിൻ (22 ) മേരിക്കുന്ന് വാപ്പോളിതാഴം അനീഷ് (23 ) എന്നിവരെയാണ് ചേവായൂർ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ജയിംസിന്റെ നേതൃത്വത്തിൽ പൊലീസിൻ്റ പതിവ് പട്രോളിങിനിടെ പൂളക്കടവ് ചിൽഡ്രൻസ് പാർക്കിനടുത്ത് വച്ച് പിടികൂടിയത്.ഇവരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന 3.25 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി.
കോഴിക്കോട് ജില്ലയിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ഡിഐജി എ.വി. ജോർജ്ജ് ഐപിഎസിന്‍റെ നിർദ്ദേശപ്രകാരം ജില്ലയിൽ ഉടനീളം മയക്കുമരുന്ന് പരിശോധന ശക്തമാക്കി നടത്തി വരികയായിരുന്നു. ജില്ലയിലെ യുവാക്കളെയും വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നിനത്തിൽ പെട്ട എംഡിഎംഎ പോലുള്ള അതി മാരക ലഹരി മരുന്നുകൾ എത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഗ്രാമിന് 3000 രൂപ മുതൽ 5000 രൂപയ്ക്ക് വരെയാണ് വിൽപ്പന നടത്തുന്നതെന്നും, മറ്റു ലഹരി വസ്തുക്കളെ അപേക്ഷിച്ച് കൈകാര്യം ചെയ്യുന്നതിന് എളുപ്പമായതിനാലാണ് എംഡിഎംഎ യുടെ കച്ചവടം നടത്തുന്നതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു.
വിൽപനക്കായി പ്രതികൾക്ക് മയക്കുമരുന്ന് നൽകിയവരെ കുറിച്ച് വ്യക്തമായ ലഭിച്ചതായും ഇവരെ കേന്ദ്രീകരിച്ച് വിശദമായി അന്വേഷിക്കുമെന്നും ചേവായൂർ ഇൻസ്പെക്ടർ ചന്ദ്രമോഹനൻ പറഞ്ഞു. ചേവായൂർ സബ്ബ് ഇൻസ്പെക്ടർ ഷബീബ് റഹ്മാൻ,എ എസ് ഐ ഷാജി,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ ശ്രീരാഗ് , രാജീവൻ പാലത്ത്, ജോമോൻ കെഎ, സുമേഷ്,സിവിൽ പൊലീസ് ഓഫീസർ അരവിന്ദ് പയിമ്പ്ര,ഹോം ഗാർഡ് മാരായ അനിൽകുമാർ , ജയരാജൻ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പൊലീസ് പിടിയിൽ
മാരകശേഷിയുള്ള മയക്കുമരുന്നുമായി 7 യുവാക്കൾ പോലീസ് പിടിയിൽ. മുതുകുളം അപ്സരസ്സിൽ പ്രണവ് (24 ), കൃഷ്ണപുരം തേജസ്സിൽ സച്ചിൻ (25), ചേപ്പാട് തട്ടാശ്ശേരിൽ ശ്രാവൺ (23 ), മുതുകുളം ഓയൂ നിവാസിൽ അക്ഷയ് (24 ), ആറാട്ടുപുഴ ഉച്ചരിചിറയിൽ സച്ചിൻ( 23 ), പള്ളിപ്പാട് മംഗലപ്പിള്ളിയിൽ അർജുൻ (23), മുതുകുളം പുത്തൻ മഠത്തിൽ രഘുരാമൻ (24) എന്നിവരാണ് പിടിയിലായത്. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മാരകശേഷിയുള്ള മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ( എംഡിഎംഎ ) 50 ഗ്രാം ആണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
ന്യൂജൻ ലഹരി മരുന്നുമായി കോഴിക്കോട് മൂന്ന് യുവാക്കൾ അറസ്റ്റിൽ; അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധം
ന്യൂജൻ ലഹരിമരുന്നായ എംഡിഎംഎയുമായി (മെത്തലിൻ ഡയോക്സി മെത്താംഫീറ്റമിൻ ) മൂന്ന് യുവാക്കൾ പിടിയിൽ. എളേറ്റിൽ കൈതക്കൽ വീട്ടിൽ നൗഫൽ (33), എളേറ്റിൽ ഞേളികുന്നുമ്മൽ അൻവർ തസ്നിം(30), കട്ടിപ്പാറ പുറംമ്പോളിയിൽ മൻസൂർ (35) എന്നിവരെയാണ് 44ഗ്രാം എംഡി എം എയുമായി ചേവായൂർ പോലീസും സിറ്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) സിറ്റി ക്രൈം സ്ക്വാഡും ചേർന്ന്പിടികൂടിയത്. ഇതിൽ അൻവർ കുവൈറ്റിൽ ഹെറോയിൻ കടത്തിയ കേസിൽ15 വർഷം ശിക്ഷിക്കപ്പെട്ട് 8 വർഷത്തെ ശിക്ഷ കഴിഞ്ഞ് 8 മാസം മുമ്പ് പൊതുമാപ്പിൽ ജയിൽ മോചിതനായ കുറ്റവാളിയാണ്.
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
മാരക മയക്കുമരുന്ന് വിഭാഗത്തിൽപെട്ട എംഡിഎംഎ(മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ)യുമായി യുവാവ് എക്സൈസ് പിടിയിലായി. താമരശ്ശേരി സ്വദേശി പൊന്നോത്ത് വീട്ടിൽ ഫൈസൽ.പി (28) നെയാണ് അറസ്റ്റ് ചെയ്തത്. അമ്പത് ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇയാൾ സഞ്ചരിച്ച ജീപ്പും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.