സാധനങ്ങള്‍ എടുക്കുന്നതിനിടെ കടയുടമയുടെ മാല പൊട്ടിച്ച് യുവാവ്

Published : Feb 24, 2022, 06:30 AM IST
സാധനങ്ങള്‍ എടുക്കുന്നതിനിടെ കടയുടമയുടെ മാല പൊട്ടിച്ച് യുവാവ്

Synopsis

കടയിലെത്തിയ യുവാവ് ആവശ്യപ്പെട്ട സാധനങ്ങൾ കടയുടമായ ശാന്ത എടുത്ത് കൊടുക്കുന്നതിനിടെ യുവാവ് മാല വലിച്ച് പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. 

കോതമംഗലം തൃക്കാരിയൂരിൽ കടയിലെത്തിയ യുവാവ് കടയുടമയായ സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു (Youth snatches gold chain). മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് (Kerala Police) കിട്ടി. കടയിലെത്തിയ യുവാവ് ആവശ്യപ്പെട്ട സാധനങ്ങൾ കടയുടമായ ശാന്ത എടുത്ത് കൊടുക്കുന്നതിനിടെ യുവാവ് മാല വലിച്ച് പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വീണുപോയ ശാന്ത ഒച്ച വച്ചെങ്കിലും യുവാവ് ബൈക്കിൽ രക്ഷപെട്ടു. മാല പൊട്ടിച്ച യുവാവ് ഒരാഴ്ചയായി പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു.


മോഷ്ടിച്ചത് 68 ട്രാഫിക് ജംഗ്ഷനുകളിൽനിന്നായി 230-ലധികം ബാറ്ററികൾ, ദമ്പതികൾ പിടിയില്‍

കുറച്ചുകാലമായി ബെംഗളൂരുവിലുടനീളം ട്രാഫിക് സിഗ്നലുകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച് കൊണ്ടിരുന്ന മോഷ്ടാക്കളെ ഒടുവിൽ സിറ്റി പൊലീസ് പിടികൂടി. കർണാടക സ്വദേശികളായ ദമ്പതികളാണ് പ്രതികൾ. 2021 ജൂണിനും 2022 ജനുവരിക്കും ഇടയിൽ നഗരത്തിലുടനീളമുള്ള 68 ട്രാഫിക് ജംഗ്ഷനുകളിൽ നിന്നായി 230 -ലധികം ബാറ്ററികളാണ് അവർ മോഷ്ടിച്ചത്. സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന ബാറ്ററികളാണ് മോഷണം പോയത്. ഓരോന്നിനും 18 കിലോഗ്രാം ഭാരമുണ്ട്. ചിക്കബാനാവര സ്വദേശികളായ മുപ്പതുകാരനായ എസ് സിക്കന്ദറും, ഭാര്യ ഇരുപത്തിയൊൻപതുകാരിയായ നസ്മ സിക്കന്ദറുമാണ് അറസ്റ്റിലായത്. മോഷ്ടിച്ച ബാറ്ററികൾ കിലോഗ്രാമിന് 100 രൂപ നിരക്കിൽ അവർ വിൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾ തങ്ങളുടെ സ്‌കൂട്ടറിൽ പുലർച്ചെ ട്രാഫിക് ജംഗ്‌ഷനുകളിൽ എത്തി ട്രാഫിക് സിഗ്നലിന്റെ ബാറ്ററികൾ മോഷ്ടിക്കുമായിരുന്നു. ട്രാഫിക് സിഗ്നലുകൾ പ്രവർത്തനരഹിതമായതിൽ ആശങ്കാകുലരായ പൊലീസ് അത് മോഷണം പോയതാണെന്ന് ആദ്യം അറിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ബാറ്ററികൾ മോഷ്ടിക്കപ്പെടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കിയത്.  

പൊലീസ് വണ്ടി ഓടിക്കണമെന്ന സ്വപ്‍നം സാക്ഷാത്കരിക്കാന്‍ പൊലീസ് ജീപ്പ് മോഷ്‍ടിച്ചയാള്‍ പിടിയില്‍


പൊലീസ് ജീപ്പ് ഓടിക്കുക എന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ പൊലീസ് ജീപ്പ് മോഷ്ടിച്ച് കര്‍ണാടക സ്വദേശി. മോഷ്ടിച്ച ജീപ്പ് 100 കിലോമീറ്ററിലേറെ ദൂരം ഓടിച്ച ശേഷം  ഒടുവില്‍ പൊലീസിൽ കീഴടങ്ങുകയും ചെയ്തു ഈ യുവാവ്. ധാർവാഡ് ജില്ലയിലെ അന്നിഗേരി ടൗണിൽ താമസിക്കുന്ന 45 കാരനായ നാഗപ്പ വൈ ഹഡപാഡ് എന്നായാളാണ് ഈ വിരുതന്‍. ഒരു ലോജിസ്റ്റിക് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്‍തിരുന്ന നാഗപ്പയ്ക്ക് ലൈറ്റ്, ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ വർഷങ്ങളുടെ പരിചയമുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും ഇത്തരം വാഹനങ്ങൾ ഓടിച്ചിരുന്ന അദ്ദേഹം അയൽ സംസ്ഥാനങ്ങളിലേക്കും നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്.

280 പവൻ സ്വർണാഭരണങ്ങളും 25 ലക്ഷം രൂപയും കാറും ; ഡോക്ടർ ദമ്പതികളെ കെട്ടിയിട്ട് വന്‍കവർച്ച

ചെന്നൈ ദിണ്ടി​ഗൽ ജില്ലയിൽ  280 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷംരൂപയും കാറും കൊള്ളയടിച്ചു. ഡോക്ടർ ദമ്പതികളെ കെട്ടിയിട്ടതിന് ശേഷമാണ് നാലം​ഗ സംഘം കവർച്ച  നടത്തിയത്. ഒട്ടന്‍ച്ചത്രം-ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് രാത്രി രണ്ട് മണിയോടെ വൻ കവർച്ച നടന്നത്. വീട്ടിലുണ്ടായിരുന്ന ശക്തിവേലിന്റെ മാതാപിതാക്കളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി. നാലംഗസംഘം വീടിന്റെ മതില്‍ചാടിയാണ് വളപ്പില്‍ കടന്നത്. വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്നു, അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നു. കാറിന്റെ താക്കോലും  സംഘം കൈക്കലാക്കി.  ശക്തിവേലിന്റെ കാറിലാണ് കവർന്ന സ്വര്‍ണവും പണവുമായി നാലുപേരടങ്ങുന്ന സംഘം രക്ഷപ്പെട്ടത്. 

PREV
Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു