ഏറെക്കാലം പിന്നാലെ നടന്നു, പരിഗണിക്കാതെ മറ്റൊരാളെ വിവാഹം ചെയ്തു, 22കാരിയെ കുത്തി വീഴ്ത്തി 23കാരനായ അയൽവാസി

Published : Nov 27, 2023, 01:33 PM IST
ഏറെക്കാലം പിന്നാലെ നടന്നു, പരിഗണിക്കാതെ മറ്റൊരാളെ വിവാഹം ചെയ്തു,  22കാരിയെ കുത്തി വീഴ്ത്തി 23കാരനായ അയൽവാസി

Synopsis

തലയിലും മുഖത്തും കഴുത്തിലും കുത്തേറ്റ യുവതി നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഞായറാഴ്ച ഭർത്താവിന്റെ വീടിന് സമീപത്ത് വച്ചാണ് 22കാരി ആക്രമിക്കപ്പെട്ടത്

ദില്ലി: വിവാഹിതയായത് ഇഷ്ടമായില്ല 22 കാരിയെ കുത്തിപരിക്കേൽപ്പിച്ച് 23കാരനായ അയൽവാസി. ദില്ലിയിലെ ബുലന്ദ് മസ്ജിദിന് സമീപം ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് അക്രമം നടന്നത്.  തലയിലും മുഖത്തും കഴുത്തിലും കാലിലും കുത്തേറ്റ യുവതി നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഷാ ബാബു എന്ന 23കാരനാണ് അയൽവാസി ആയിരുന്ന ഹസ്മത് ജഹാന്‍ എന്ന 22കാരിയെ നിരവധി തവണ കത്തികൊണ്ട് കുത്തിയത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദീകരണം ഇപ്രകാരമാണ്. 

ബിഹാറിലെ കിഷൻഗഞ്ച് സ്വദേശികളാണ് ഇരുവരും. കിഷൻഗഞ്ചിൽ യുവതിയുടെ അയൽവാസിയായിരുന്നു യുവാവ്.   ഹൈദരബാദിൽ തയ്യൽക്കാരായ യുവാവിന് 22കാരി വിവാഹിതയായത് ഇഷ്ടമായിരുന്നില്ല. നാല് മാസം മുന്‍പാണ് യുവതി മുഹമ്മദ് മുന്ന എന്നയാളെ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ദിവസം യുവതിയെ ദില്ലിയിലെത്തി കണ്ട ഷാ ബാബു വിവാഹിതയായതിനേക്കുറിച്ച് ചോദിച്ച് വഴക്കുണ്ടാക്കുകയായിരുന്നു. വഴക്കിനിടെ യുവാവ് കത്തിയെടുത്ത് യുവതിയ ആക്രമിക്കുകയായിരുന്നു. യുവതിയുമായി സംസാരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ചെയ്തതാണെന്നാണ് 23കാരന്‍ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ഏറെക്കാലമായി യുവാവ് യുവതിയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഭർത്താവിന്റെ വീടിന്റെ സമീപത്ത് വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ യുവതിയ സമീപത്തെ ആശുപത്രിയിലും അവിടെ നിന്ന് ഗുരു തെഗ് ബെഹാദൂർ ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയവർ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ബലം പ്രയോഗിച്ച് യുവാവിനെ കീഴടക്കി പൊലീസിന് കൈമാറിയത്. ആക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം