
പറ്റ്ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാർ കെട്ടിയിട്ടു തല്ലിക്കൊന്നു. കാടിഹാർ ജില്ലയിൽ ഹസൻഗൻജിൽ ആണ് സംഭവം. ഹസൻഗഞ്ജ് സ്വദേശി മുഹമ്മദ് സാഗിർ ആണ് മർദനമേറ്റ് മരിച്ചത്. ബുധനാഴ്ചയാണ് നാട്ടുകാർ ഇയാളെ മരത്തിൽ കെട്ടിയിട്ടു തല്ലിയത്. വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു.
ഒമ്പത് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടി മർദിച്ചത്. നേരത്തെയും പീഡന കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ബിഹാർ പോലീസ് അന്വേഷണം തുടങ്ങി.
അതേസമയം, പ്രായപൂർത്തിയാകാത്ത മകളെ വർഷങ്ങളോളം ബലാത്സംഗം ചെയ്തതിന് അച്ഛനെ കോടതി ശിക്ഷിച്ചു. മുംബൈ പോക്‌സോ കോടതിയിലെ പ്രത്യേക ജഡ്ജി ജയ്‌ശ്രീ ആർ പുലേറ്റ് പ്രതിക്ക് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചത്. സെപ്തംബര്‍ 29നാണ് വിധി പറഞ്ഞതെങ്കിലും വിശദമായ വിധി പകര്‍പ്പ് ബുധനാഴ്ചയാണ് പുറത്ത് വന്നത്.
സൗദി അറേബ്യയിൽ കപ്പലിൽ ജോലി ചെയ്യുന്ന പ്രതി രണ്ട് മാസത്തിലൊരിക്കൽ മുംബൈയിലെ കുടുംബത്തെ സന്ദർശിക്കാറുണ്ടൊയിരുന്നു. 2014ൽ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് മകൾ ഭര്‍ത്താവിനെ അവഗണിച്ച് സ്വന്തം മുറിയിൽ തന്നെ കഴിയുന്നത് കുട്ടിയുടെ അമ്മ ശ്രദ്ധിച്ചത്. ഇതിനെക്കുറിച്ച് ചോദ്യം ചെയ്ത അമ്മയോട് മകള്‍ കഴിഞ്ഞ ഏഴ് വർഷത്തിനിടെ അച്ഛന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തി.
പത്തുവയസ്സു മുതൽ പീഡനം നേരിടുന്നു എന്നാണ് പെൺകുട്ടി പറഞ്ഞത്. അമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. പ്രതിയെ ശിക്ഷിച്ച കോടതി, പരാതി രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള പ്രതിഭാഗത്തിന്‍റെ വാദം തള്ളി, പീഡനം ആരംഭിക്കുമ്പോൾ പെൺകുട്ടി വളരെ ചെറുപ്പമായിരുന്നെന്നും തുടക്കത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അവൾക്ക് മനസ്സിലായിയിരിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam