Woman Commits Suicide : മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുട്ടികള്‍ ഗുരുതരാവസ്ഥയിൽ

Published : Dec 16, 2021, 02:01 PM ISTUpdated : Dec 16, 2021, 03:32 PM IST
Woman Commits Suicide : മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു; കുട്ടികള്‍ ഗുരുതരാവസ്ഥയിൽ

Synopsis

വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിൽ ശ്രീജയാണ് മരിച്ചത്. ഒൻപതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയിൽ തിരുവന്തപുരം എസ്എടിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ മൂന്ന് മക്കള്‍ക്ക് വിഷം നൽകിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടിൽ ശ്രീജയാണ് മരിച്ചത്. ഒൻപതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയിൽ തിരുവന്തപുരം എസ്എടിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശ്രീജ ശീതളപാനിയത്തിൽ കുട്ടികള്‍ക്ക് എലിവിഷം കലർത്തി നൽകുകയായിരുന്നു. ഇന്നലെ വൈകുന്നേരം അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ചികിത്സിച്ച ഡോക്ടറോടാണ് കുട്ടികള്‍ക്കും വിഷം നൽകിയ കാര്യം ശ്രീജ പറയുന്നത്. ഉടൻ ശ്രീജയെയും കുട്ടികളെയും മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ശ്രീജ മരിച്ചത്. കുടുബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.

Also Read: കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 22,372 വീട്ടമ്മമാര്‍; എന്താണിതിന് കാരണം?

Also Read: രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കി അമ്മ തൂങ്ങിമരിച്ചു; കുഞ്ഞ് രക്ഷപ്പെട്ടു

Also Read: വിവാഹം കഴിഞ്ഞ് 28 ദിവസം, ഭര്‍ത്താവിനെ കൊല്ലാന്‍ യുവതിയുടെ ക്വട്ടേഷന്‍; ഒടുവില്‍ ആത്മഹത്യ

PREV
Read more Articles on
click me!

Recommended Stories

14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ