രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മിരിച്ചു. 24-കാരിയായ ജയന്തിയാണ് മരിച്ചത്. 

ചെര്‍പ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കിയ ശേഷം അമ്മ തൂങ്ങി മിരിച്ചു. 24-കാരിയായ ജയന്തിയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ബഹളം കേട്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ രണ്ടര വയസുകാരനായ മകനെ രക്ഷപ്പെടുത്തി. കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യയാണ് മരിച്ച ജയന്തി.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ കൂറ്റാനശ്ശേരിയിലായിരുന്നു സംഭവം. വാതിലടച്ച നിലയിലുള്ള വീട്ടിലെ സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാരുടെ ബഹളം കേട്ടാണ് പാലക്കാട് കല്ലേക്കാട് എആര്‍ ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ സി പ്രജോഷ് ഓടിയെത്തിയത്. രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കെട്ടിത്തൂങ്ങി നിൽക്കുന്ന രീതിയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്. ഇതിനിടെ കുഞ്ഞിന് അനക്കമുണ്ടെന്ന് കാണിച്ച് കൃത്രിമ ശ്വാസം നൽകി. പ്രാഥമിക ശുശ്രുഷ നടത്തി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തു

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)