
പട്ന: ഭർത്താവില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി 20കാരി. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. യുവാവിന്റെ ജനനേന്ദ്രിയം ഭാഗികമായി മുറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. യുവതി വീട്ടിൽ ഉറങ്ങിക്കിടക്കവെ 27കാരനായ യുവാവ് മേൽക്കൂര വഴി റൂമിൽ പ്രവേശിച്ചി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. യുവതി പ്രതിഷേധിച്ചുവെങ്കിലും ഇയാൾ പിന്മാറിയില്ല. തുടർന്ന് സമീപത്ത് സൂക്ഷിച്ചിരുന്ന ഷേവിംഗ് ബ്ലേഡ് എടുത്ത് ജനനേന്ദ്രിയത്തെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികൾ പൊലീസിൽ വിവരമറിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സ്വയം പ്രതിരോധത്തിനായി യുവതിയുടെ ശ്രമത്തിനിടെ പുരുഷന്റെ ജനനേന്ദ്രിയം ഭാഗികമായി മുറിഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുച്ചെന്നും ബങ്ക ടൗൺ എസ്എച്ച്ഒ ശംഭു യാദവ് പറഞ്ഞു. ഭർത്താവ് വീട്ടിലില്ലാത്ത സമയം നോക്കിയാണ് പ്രതി വീട്ടിനുള്ളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്.
Read More.... +2 വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു, ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചെന്നും പരാതി; 3 യുവാക്കൾക്കെതിര കേസ്
കഴിഞ്ഞ മാസം ഛത്തീസ്ഗഡിൽ സമാനമായ സംഭവമുണ്ടായിരുന്നു. സിആർപിഎഫ് ജവാനായ കാമുകന്റെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി നിശ്ചയിച്ചുവെന്നറിഞ്ഞ് പട്‌നയിലെ ഹോട്ടലിൽ വച്ച് പെൺകുട്ടി ജനനേന്ദ്രിയം വെട്ടിമാറ്റിയിരുന്നു. കാമുകി ഹോട്ടലിൽ വിളിച്ചുവരുത്തിയാണ് ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. 60 ശതമാനത്തോളം മുറിഞ്ഞതിനാൽ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam