Latest Videos

ട്രെയിനിൽ യുവതിയെ ആക്രമിച്ചു ആഭരണങ്ങൾ കവർന്ന കേസ്; പ്രതിയെ മുളന്തുരുത്തിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

By Web TeamFirst Published May 18, 2021, 1:30 PM IST
Highlights

കേസിൽ ബാബുക്കുട്ടൻ ഉൾപ്പടെ 5 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വർണ്ണാഭരണങ്ങൾ വിൽക്കാനും ബാബുകുട്ടനെ ഒളിവിൽ കഴിയാനും സഹായിച്ച പ്രദീപ്, മുത്തു, സുരേഷ്, അച്ചു എന്നിവരാണ് മറ്റ് പ്രതികൾ.

മുളന്തുരുത്തിയിൽ ട്രെയിനിൽ വച്ചു യുവതിയെ ആക്രമിച്ചു ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി ബാബുക്കുട്ടനെ റയിൽവേ സ്റ്റേഷനിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. യുവതി തീവണ്ടിയിൽ നിന്നും വീണ ഒലിപ്പുറം ലെവൽ ക്രോസിന് സമീപം എത്തിച്ചും തെളിവെടുപ്പ് നടത്തി.

യുവതിയെ ആക്രമിച്ച് പ്രതി ഇറങ്ങിയ മാവേലിക്കര സ്റ്റേഷനിൽ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളും പിടിയിലായതിനാൽ ഉടൻ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് റെയിൽവേ പോലീസിന്‍റെ തീരുമാനം. പ്രതി ബാബുകുട്ടന് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതിനാലാണ് മുളന്തുരുത്തിയിലെ തെളിവെടുപ്പ് വൈകിയത്.

കേസിൽ ബാബുക്കുട്ടൻ ഉൾപ്പടെ 5 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വർണ്ണാഭരണങ്ങൾ വിൽക്കാനും ബാബുകുട്ടനെ ഒളിവിൽ കഴിയാനും സഹായിച്ച പ്രദീപ്, മുത്തു, സുരേഷ്, അച്ചു എന്നിവരാണ് മറ്റ് പ്രതികൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!