Asianet News MalayalamAsianet News Malayalam

ദില്ലി ആരോഗ്യമന്ത്രിയുടെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്; ജയില്‍ സൂപ്രണ്ടും ദൃശ്യങ്ങളിൽ 

മാധ്യമവിചാരണയാണ് നടക്കുന്നതെന്നും ജയില്‍ വീഡിയോകള്‍ പുറത്തുവിടുന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സത്യേന്ദ്ര ജെയിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

third video of delhi minister satyendar jain  from tihar jail
Author
First Published Nov 26, 2022, 12:36 PM IST

ദില്ലി: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്‍റെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്. സസ്പെന്‍‍ഡ് ചെയ്യപ്പെട്ട ജയില്‍ സൂപ്രണ്ട് അജിത് കുമാർ സെല്ലിലെത്തി മന്ത്രിയെ കാണുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. സെപ്റ്റംബര്‍ 12 ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ മാസം ആദ്യമാണ് സത്യേന്ദ്ര ജെയിനിന് ജയിലില്‍ കൂടുതൽ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാരോപിച്ച് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. മാധ്യമവിചാരണയാണ് നടക്കുന്നതെന്നും ജയില്‍ വീഡിയോകള്‍ പുറത്തുവിടുന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സത്യേന്ദ്ര ജെയിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജെയിന്‍ ജയില്‍ ദര്‍ബാര്‍ നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു.

'ഗുജറാത്തിൽ ബിജെപി മിന്നും വിജയം നേടും, പോരാട്ടം കോൺഗ്രസിനോട്, ആം ആദ്മിക്ക് സ്ഥാനമില്ല':  അൽപേഷ് താക്കൂ‍ര്‍

'വോട്ട് പാഴാക്കരുത്, കോൺഗ്രസ് അനുഭാവിയെങ്കിൽ ആംആദ്മിക്ക് വോട്ട് ചെയ്യു', കെജ്രിവാളിന്റെ അഭ്യർത്ഥന

കഴിഞ്ഞ ദിവസമാണ് സത്യേന്ദർ ജെയിനിനെ സഹതടവുകാരൻ തിഹാർ ജയിലിൽ മസാജ് ചെയ്യുന്നതിന്റെയടക്കം വീഡിയോ ബിജെപി പുറത്തുവിട്ടത്. വീഡിയോ പഴയതാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജയിൽ ജീവനക്കാർക്കുമെതിരെ അധികൃതർ നടപടിയെടുത്തിട്ടുണ്ടെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ദില്ലി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിനുള്ളിൽ തല മസാജ്, കാൽ മസാജ്, പുറം മസാജ് തുടങ്ങിയ സൗകര്യങ്ങളോടെ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നേരത്തെ ആരോപിച്ചിരുന്നു. സത്യേന്ദർ ജെയിന്‍റെ തിഹാര്‍ ജയിലിലെ ആഡംബര ജീവിതവുമായി ബന്ധപ്പെട്ട തെളിവുകളും സാമ്പത്തിക അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ചിരുന്നു.

ജയിലിലുള്ള ആംആദ്മി മന്ത്രിയുടെ കാൽ തിരുമ്മിയത് ബലാത്സംഗക്കേസ് പ്രതി, വെളിപ്പെടുത്തി തിഹാർ ജയിൽ അധികൃതർ

Follow Us:
Download App:
  • android
  • ios