ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 22 കാരൻ, കുഞ്ഞിനെ കൊണ്ടുപോയത് കളിപ്പാട്ടം തരാമെന്ന് പറഞ്ഞ്

Published : Aug 31, 2022, 12:50 PM ISTUpdated : Aug 31, 2022, 01:14 PM IST
ഒന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 22 കാരൻ, കുഞ്ഞിനെ കൊണ്ടുപോയത് കളിപ്പാട്ടം തരാമെന്ന് പറഞ്ഞ്

Synopsis

ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിത്തരാമെന്ന് വീട്ടുകാരോട് പറഞ്ഞ് കുട്ടിയെ ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു...

ലക്നൗ (ഉത്തർപ്രദേശ്) : ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ അതിക്രൂരമായി ബലാത്സം ചെയ്ത് 22 കാരൻ. ഉത്ത‍ർപ്രദേശിലെ കുശിനഗർ ജില്ലയിലെ വിഷ്ണുപുര ​ഗ്രാമത്തിലാണ് ഈ സമാനതകളില്ലാത്ത ക്രൂരത നടന്നത്.  വിഷ്ണുപുര പ്രദേശത്തെ താമസക്കാരനായ രവി റായിയെ പൊലീസ് അറസ്റ്റ് ചെയ്തു. രവി റായ് കുഞ്ഞിനൊപ്പം എപ്പോഴും കളിക്കാറുണ്ടായിരുന്നു. 

തിങ്കളാഴ്ച വൈകുന്നേരം കുട്ടിയുടെ അടുത്ത് വന്ന് ചോക്ലേറ്റും കളിപ്പാട്ടങ്ങളും വാങ്ങിത്തരാമെന്ന് വീട്ടുകാരോട് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ട് മണിക്കൂർ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിറങ്ങി. ഇയാളുടെ വീട്ടിലെത്തി പെൺകുട്ടിയെ കുറിച്ച് അന്വേഷിച്ചെങ്കിലും പെൺകുട്ടി അവിടെ ഉണ്ടായിരുന്നില്ലെന്ന് ഇവർ പറഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്തതായി ഇയാൾ സമ്മതിച്ചു.

ഫാമിൽ നിന്ന് പെൺകുട്ടിയെ പൊലീസ് കണ്ടെടുത്തു. കുടുംബാംഗങ്ങളുടെ രേഖാമൂലമുള്ള പരാതിയിൽ, ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്‌സോ) നിയമപ്രകാരവും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വാങ്ങാനെന്ന വ്യാജേന 22 വയസ്സുള്ള ഒരാൾ പെൺകുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി വിവരം ലഭിച്ചതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് റിതേഷ് കുമാർ സിംഗ് പറഞ്ഞു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പെൺകുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചതായും എഎസ്ഐ കൂട്ടിച്ചേർത്തു.'

അതേസമയം തമിഴ്നാട് സ്വദേശിനിയായ സ്ത്രീയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം ചെയ്ത് ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസ് നൽകിയ പരാതിയിൽ പറയുന്നു. ജ്യൂസിൽ മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് യുവതിയെ സംഘം പീഡിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്‍(26) എന്നിവരേയും കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായി കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 27 ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 

Read More : മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം വൃദ്ധൻ കഴിഞ്ഞത് നാല് ദിവസം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്
കാൽവരിക്കുന്ന് പള്ളിക്ക് സമീപം, ട്രാക്കിലൊരാൾ, റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്