
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബന്ധുവിന്‍റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പോയ യുവാവിന് പൊലീസ് മർദ്ദനം. ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനെയാണ് മധ്യപ്രദേശ് പൊലീസിലെ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചത്. സ്ത്രീകള്‍ അടക്കമുള്ള കുടുംബാംഗങ്ങളുടെ മുന്നിൽ വച്ചായിരുന്നു മര്‍ദ്ദനം. വാഹനത്തിന് മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ പിഴ ഈടാക്കുന്നത് യുവാവ് ഫോണില്‍ ചിത്രീകരിച്ചതാണ് പൊലീസുകാരനെ പ്രകോപിപ്പിച്ചത്.
ഷാദോളിലെ ബന്ധുവിന്റെ വീട്ടില്‍ പോകാനായി എത്തിയ കുടുംബത്തിനാണ് പൊലീസുകാരുടെ മര്‍ദ്ദനം നേരിട്ടത്. വാഹനം അമിത വേഗതയിലായിരുന്നു. പൊലീസുകാര്‍ കൈ കാണിച്ചപ്പോള്‍ അല്‍പം മാറി സ്കിഡ് ചെയ്താണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിന്നത്. ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ വാഹനത്തിന്‍റെ രേഖകള്‍ പരിശോധിച്ചത്. വാഹനമോടിച്ച യുവാവാണ് പൊലീസ് പിഴയിടാക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.
വാഹനപരിശോധനയുമായി ബന്ധപ്പെട്ട് പൊലീസ് മര്‍ദിച്ചു, അസഭ്യം പറഞ്ഞു; പരാതിയുമായി യുവതി
അഭിനവ് റായ് എന്ന പൊലീസുകാരനാണ് യുവാവിനെ മര്‍ദ്ദിച്ചത്. യുവാവിന്‍റെ ബന്ധുക്കള്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് മര്‍ദ്ദനം തുടരുകയായിരുന്നു. വീട്ടുകാര്‍ ഇടപെട്ടതോടെ പൊലീസുകാരനും മര്‍ദ്ദനമേറ്റിരുന്നു. വിഷയം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ പ്രശ്നം പിന്നീട് സംസാരിച്ച് പരിഹരിച്ചതായി മധ്യപ്രദേശ് പൊലീസ് പ്രതികരിക്കുന്നത്.
മഫ്തിയിലെത്തി വിദ്യാർത്ഥിയെ മർദിച്ച സംഭവം; പൊലീസുകാർക്കെതിരെ പ്രാഥമിക നടപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam