Latest Videos

'ചെരുപ്പ് മാല, കരിഓയില്‍, മൂത്രം കൊണ്ട് അഭിഷേകം'; സ്ത്രീകളെ ശല്യം ചെയ്ത യുവാവിന് നാട്ടുകാരുടെ 'ശിക്ഷ'

By Web TeamFirst Published Jun 24, 2021, 10:56 PM IST
Highlights

മര്‍ദ്ദിച്ചവശനാക്കിയ ശേഷം യുവാവിന്‍റെ ദേഹത്ത് കരിഓയിലും മൂത്രവും ഒഴിച്ച നാട്ടുകാര്‍ കഴുത്തില്‍ ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.

ജയ്പുർ: സ്ത്രീകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് തലയില്‍ മൂത്രമൊഴിച്ചു. രാജസ്ഥാനിലാണ് യുവാവിനെ ജനക്കൂട്ടം മര്‍‌ദ്ദിച്ചത്. ഭിൽവാരയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സ്ത്രീകളെ അപമാനിച്ചെന്ന് ആരോപിച്ച് ഒരു സംഘം യുവാവിനെ  മർദിക്കുകയും മൂത്രത്തിൽ കുളിപ്പിക്കുകയും ചെയ്ത ശേഷം മുഖത്ത് കരി ഓയില്‍ ഒഴിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിന്‍റെ വീഡിയോ ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഗ്രാമത്തിലെ സ്ത്രീകളെ യുവാവ് ശല്യം ചെയ്യുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചവശനാക്കിയ ശേഷം യുവാവിന്‍റെ ദേഹത്ത് കരിഓയിലും മൂത്രവും ഒഴിച്ച നാട്ടുകാര്‍ കഴുത്തില്‍ ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു.

ശനിയാഴ്ച വൈകിട്ട് ഗ്രാമത്തിലെത്തിയ യുവാവ് ഒരു വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സ്ത്രീ  ബഹളംവെച്ചതോടെ നാട്ടുകാർ ഓടിയെത്തി യുവാവിനെ പിടികൂടി പരസ്യ ശിക്ഷയ്ക്ക് വിധേയനാക്കുകയായിരുന്നു. യുവാവിനെ പിടിച്ചതോടെ ഇയാൾ ശല്യക്കാരനാണെന്നും തങ്ങളെയും ശല്യം ചെയ്തിരുന്നെന്നും പരാതിയുമായി നിരവദി സ്ത്രീകളെത്തി.  ഇതോടെ നാട്ടുകാർ യുവാവിനെ കൈകാര്യം ചെയ്യുകയായിരുന്നു.

സ്ത്രീകളടക്കം ചേര്‍ന്നാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഒരു സ്ത്രീ  പാത്രത്തിൽ മൂത്രവുമായെത്തി ഇത് യുവാവിന്റെ തലയിലൂടെ  ഒഴിച്ചു. പിന്നീട് ചെരിപ്പുമാല അണിയിച്ച് യുവാവിനെ ഗ്രാമത്തിലൂടെ  നടത്തിച്ചു. ഈ ദ്യശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.  സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസും പറയുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!