റോഡ് ഷോയ്ക്കിടെ വണ്ടിയിൽ നിന്ന് താഴേക്ക് വീണു, കാരാട്ട് റസാഖ് എംഎൽഎയ്ക്ക് പരിക്ക്

Published : Apr 01, 2021, 07:05 PM ISTUpdated : Apr 01, 2021, 07:27 PM IST
റോഡ് ഷോയ്ക്കിടെ വണ്ടിയിൽ നിന്ന് താഴേക്ക് വീണു, കാരാട്ട് റസാഖ് എംഎൽഎയ്ക്ക് പരിക്ക്

Synopsis

മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. 

കോഴിക്കോട്: കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖ് എംഎൽഎ റോഡ് ഷോയ്ക്കിടെ വാഹനത്തിൽ നിന്ന് താഴേക്ക് വീണു. കട്ടിപ്പാറ പഞ്ചായത്തിലെ കിരഞ്ചോലയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. 

മുഖത്തും നെറ്റിക്കും പരുക്കേറ്റ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. 

വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. 

തെരഞ്ഞെടുപ്പ് വാർത്തകൾ സമഗ്രമായി അറിയാൻ സന്ദർശിക്കുക

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021