തെരഞ്ഞെടുപ്പിൽ 'ബാലകോട്ട്' വേണ്ട: പ്രചാരണായുധമാക്കരുതെന്ന് 73 ശതമാനം പേർ

By Web TeamFirst Published Apr 14, 2019, 7:55 PM IST
Highlights

ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായാണ് അഭിപ്രായ സര്‍വ്വെ ഫലം തയ്യാറാക്കിയത്.  20 മണ്ഡലങ്ങളിൽ നിന്നും സാന്പിളുകൾ ശേഖരിച്ചാണ് സര്‍വെ ഫലം തയ്യാറാക്കിയത്. 

തിരുവനന്തപുരം: ബാലകോട്ട് ആക്രമണം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കുന്നതിനോട് കേരളത്തിലെ വോട്ടർമാർക്ക് തീരെ താതപര്യമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് A- Z സര്‍വെ ഫലം. ബാലാകോട്ട് ആക്രമണം പ്രചാരണ വിഷയമാക്കാമോ എന്ന ചോദ്യത്തിന് 73 ശതമാനം പേരും ബാലക്കോട്ടിനെ തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന് അഭിപ്രായപ്പെട്ടു.

അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത 10 ശതമാനം പേർ ബാലകോട്ട് ആക്രമണത്തെ പ്രചാരണ വിഷയമാക്കാമെന്ന് അഭിപ്രായപ്പെട്ടു. ബാലകോട്ടിനെ തെരഞ്ഞടുപ്പിൽ ഉപയോഗിക്കാമോ എന്ന് അറിയില്ലെന്ന്  17 ശതമാനം പേർ അഭിപ്രായപ്പെട്ടു. 

click me!