ഭാരം 56 കിലോയില്‍ നിന്ന് 49 കിലോ ആയി: അനുമോള്‍

Published : Dec 01, 2025, 12:41 PM IST
Anumol

Synopsis

പുതിയ കാര്‍ വന്നാലും പഴയത് വില്‍ക്കില്ലെന്നും അനുമോള്‍.

മൂന്നാഴ്‍ച മുൻപാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 ന് ഗ്രാന്‍ഡ് ഫിനാലെ കഴിഞ്ഞത്. സീരിയല്‍, ടെലിവിഷന്‍ താരം അനുമോള്‍ ആണ് കപ്പ് ഉയര്‍ത്തിയത്. അനുമോളെ അനുകൂലിച്ചും വിമർശിച്ചുമൊക്കെയുള്ള ചർച്ചകൾ ഇപ്പോഴും പുറത്ത് നടക്കുന്നുണ്ട്. ബിഗ്ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തന്റെ യൂട്യൂബ് ചാനലുമായി വീണ്ടും സജീവമാണ് അനുമോൾ. ബിഗ്ബോസിൽ നിന്നുമിറങ്ങി എയര്‍പോര്‍ട്ടില്‍ എത്തിയതു മുതലുള്ള വിശേഷങ്ങൾ അനുമോൾ യൂട്യൂബിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ബിഗ് ബോസിനു ശേഷം ആദ്യമായി സുഹൃത്ത് അർജുനും അമ്മയും തന്നെ കാണാൻ എത്തിയ വിശേഷമാണ് അനുമോൾ ഏറ്റവുമൊടുവിൽ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്.

ബിഗ് ബോസ് വിശേഷങ്ങളും അനുമോൾ സംസാരത്തിനിടെ പങ്കുവെയ്ക്കുന്നുണ്ട്. ഷോയിലേക്ക് പോകുമ്പോൾ 56 കിലോ ആയിരുന്നു ഭാരമെന്നും തിരിച്ചെത്തിയപ്പോൾ 49 ആയെന്നും ഇപ്പോൾ 50 ൽ എത്തിച്ചെന്നും അനുമോൾ വീഡിയോയിൽ പറയുന്നുണ്ട്.

സമ്മാനമായി കിട്ടാൻ പോകുന്ന കാറിനെക്കുറിച്ചും താരം സംസാരിച്ചു. ''പുതിയ കാര്‍ വൈകാതെ വരും. പഴയത് ഞാന്‍ എന്തായാലും ഒഴിവാക്കില്ല. അത്രയും കഷ്ടപ്പെട്ട് വാങ്ങിയതാണ്. കാര്‍ എടുക്കുന്നില്ലേയെന്ന് ചോദിച്ച് കുറേപേര്‍ എന്നെ കളിയാക്കിയിരുന്നു നേരത്തെ. ലോണ്‍ എടുക്കാതെയായിരുന്നു ഞാന്‍ കാറെടുത്തത്. വേറെ ലോണൊക്കെയുണ്ടായിരുന്നു. എങ്ങനെയൊക്കെയോ പൈസ സംഘടിപ്പിച്ചാണ് കാര്‍ എടുത്തത്. ആ കാര്‍ ഒരിക്കലും ഒഴിവാക്കില്ല'', എന്നാണ് അനുമോൾ ഇതേക്കുറിച്ച് പറഞ്ഞത്.

''ഷോയിലായിരുന്ന സമയത്ത് വീട്ടുകാര്‍ കാണുമെന്നോ, നാട്ടുകാര് കാണുമെന്നോ എന്നൊന്നുമുള്ള വിചാരം എനിക്ക് ഇല്ലായിരുന്നു. നമ്മളുടെ വീട്ടിലൊരു പ്രശ്‌നമുണ്ടായാല്‍ എന്താണോ ചെയ്യുന്നത്, അതങ്ങ് ചെയ്യും. ക്യാമറ ഉണ്ടെന്നു പോലും നോക്കില്ല. വീട്ടിലൊരു കാര്യം നടക്കുമ്പോള്‍ അപ്പുറത്തുള്ളവര്‍ അഭിപ്രായം പറഞ്ഞാല്‍ നമുക്ക് ഇഷ്ടപ്പെടുമോ, ഇല്ലല്ലോ, അതുപോലെ തന്നെയാണ് അവിടെയും'', എന്നും അനുമോൾ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജനങ്ങളുടെ വോട്ട് ലഭിക്കാതെ വിജയിക്കാൻ പറ്റില്ല'; അനുമോളെ പിന്തുണച്ച് റോബിൻ
'മകളെ ഇല്ലാതാക്കാൻ ഉമ്മയുടെ കൊട്ടേഷൻ, അതാണോ നോർമൽ ?': ആദില-നൂറയെ കുറിച്ച് സുഹൃത്ത്