
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളായിരുന്നു അഖില്‍ മാരാരും ശോഭ വിശ്വനാഥും. ഹൌസില്‍ വച്ച് പലപ്പോഴും അഭിപ്രായവ്യത്യാസങ്ങളായിരുന്നു കൂടുതലെങ്കിലും ഇരുവരുടെയും രസകരമായ ചില നിമിഷങ്ങളും പുറത്ത് ബിഗ് ബോസ് പ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചിരുന്നു. ഒപ്പം ഷോ നടക്കുന്ന സമയത്ത് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ ഫാന്‍ ഫൈറ്റും നടന്നു. എന്നാല്‍ പരസ്പരമുണ്ടായിരുന്ന തര്‍ക്കം ബിഗ് ബോസ് മത്സരാര്‍ഥികള്‍ എന്ന നിലയ്ക്ക് ഉണ്ടായതാണെന്നും ഷോ അവസാനിച്ചപ്പോള്‍ അതും അവസാനിച്ചെന്നും പരസ്പരം ശത്രുതയൊന്നുമില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന് ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് ഒരു വേദി പങ്കിട്ടതിന്‍റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഏഷ്യാനെറ്റിന്‍റെ തന്നെ മറ്റൊരു വേദിയിലാണ് അഖില്‍ മാരാരും ശോഭ വിശ്വനാഥും ഒരുമിച്ച് എത്തിയത്. സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 വേദിയിലാണ് അഖിലും ശോഭയും ഒരുമിച്ച് എത്തിയത്. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വിട്ടിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ച് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയും യുട്യൂബില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇപ്പോഴും നിങ്ങള്‍ ശത്രുക്കളാണോ അല്ലെങ്കില്‍ സുഹൃത്തുക്കളാണോ എന്ന അവതാരകയുടെ ചോദ്യത്തിന് ഞങ്ങള്‍ ഇപ്പോഴും നല്ല ഒന്നാന്തരം ശത്രുക്കള്‍ ആണെന്നാണ് അഖിലിന്‍റെ നര്‍മ്മത്തോടെയുള്ള മറുപടി. അതില്‍ എന്താണ് സംശയമെന്ന് ശോഭയും ചോദിക്കുന്നു. അവതാരകയുടെ ആവശ്യപ്രകാരം ഒരുമിച്ച് ഒരു റാംപ് വാക്കും നടത്തിയിട്ടാണ് ഇരുവരും സ്റ്റാര്‍ സിംഗര്‍ വേദി വിട്ടത്. കെ എസ് ചിത്ര, വിധു പ്രതാപ് അടക്കമുള്ള വിധികര്‍ത്താക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും സ്റ്റാര്‍ സിംഗര്‍ വേദിയിലേക്ക് എത്തിയത്. ഇരുവരുടെയും സാന്നിധ്യത്തെ മത്സരാര്‍ഥികളും ആവേശത്തോടെയാണ് സ്വീകരിച്ചത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ