
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ജേതാവും ചലച്ചിത്ര സംവിധായകനും ആണ് അഖിൽ മാരാർ. ഹേറ്റേഴ്സിനെ പോലും ഫാൻസ് ആക്കി മാറ്റിയാണ് അഖിൽ ബിഗ് ബോസിന് പുറത്തേക്കിറങ്ങിയത്. ആദ്യ കാഴ്ചയിൽ തന്നെ താനൊരു ബിഗ് ബോസ് മെറ്റീരിയൽ ആണെന്ന തെളിയിച്ച അഖിലിന്റെ വിജയം, പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ബിഗ് ബോസിന് ശേഷം തന്റെ ചെറിയ വലിയ വിശേഷങ്ങൾ എല്ലാം അഖിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ഒരു ചാനലില്‍ അഖിലിന്‍റെ ജാതിയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ച നടന്നിരുന്നു. ഇതില്‍ പ്രതികരണവുമായി അഖില്‍ തന്‍റെ ഫേസ്ബുക്കില്‍ വന്നിരിക്കുന്നത്. എന്‍റെ പേരിലെ ജാതി എന്നിലെ സവർണ്ണ മനോഭാവ സൃഷ്ട്ടി ആണെന്നും ഞാൻ അതിന്‍റെ പ്രിവിലേജ് കൊണ്ട് നടക്കുന്ന ആൾ ആണെന്നും പറഞ്ഞു ഒരു ചർച്ച ശ്രദ്ധയില്‍പെട്ടുവെന്ന് പറഞ്ഞാണ് മാരാരുടെ പോസ്റ്റ് തുടങ്ങുന്നത്.
എന്‍റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിന്‍റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം എന്നും അഖില്‍ പോസ്റ്റില്‍ പറയുന്നു. മൂന്ന് കാര്യങ്ങളാണ് അഖില്‍ പോസ്റ്റില്‍ പറയുന്നത്.
1.സവർണ്ണ ഫാസിസ്റ്റ് ആയ ഞാൻ 3 വർഷം താമസിച്ച ദളിത് കോളനി. അതിന്‍റെ ഫോട്ടോ അടക്കം അഖില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2. കോട്ടാത്തലയിൽ എൻഎസ്എസും കെപിഎംഎസും തമ്മിൽ നടന്ന ക്ഷേത്ര ഭൂമി കേസിൽ ഞാൻ ആർക്കൊപ്പം നിന്നു എന്ന് തിരക്കുക.
3.ഞാൻ കോൺഗ്രസിൽ നിന്നും മാറി വിമതൻ ആയി മൽസരിക്കാൻ ഉള്ള കാരണം അന്വോഷിക്കുക.
ഇവയാണ് അഖില്‍ പറയുന്നത്. എന്തായാലും ഈ പോസ്റ്റിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം ഇരുപത്തിമൂന്നായിരം റീയാക്ഷന്‍സ് ഈ പോസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഒപ്പം രണ്ടായിരത്തിലേറെ കമന്‍റുകളും.
അതേ സമയം അഖില്‍ പങ്കുവച്ച ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒരു കടയിൽ നിന്നു കൊണ്ട് ഞാവൽ പഴം വിൽക്കുന്ന വീഡിയോ ആണ് അഖിൽ മാരാർ പങ്കുവച്ചിരിക്കുന്നത്. തമിഴ്നാട് ഭാഗത്ത് എവിടോ ആണ് അഖിൽ നിൽക്കുന്നത് എന്നാണ് സൈഡിലെ ബോർഡിൽ നിന്നും വ്യക്തമാകുന്നത്. ഒപ്പം സുഹൃത്തുക്കളും ഉണ്ട്. വഴിയെ പോകുന്ന എല്ലാവരെയും കയ്യാട്ടി വിളിച്ച് ഞാവൽ പഴം വാങ്ങിക്കാൻ പറയുന്ന അഖിലിനെ വീഡിയോയിൽ കാണാം.
തമന്നയോടുള്ള പ്രണയം സിനിമയ്ക്ക് വേണ്ടിയുള്ള പബ്ലിസിറ്റി സ്റ്റണ്ടോ?; പ്രതികരിച്ച് വിജയ് വര്‍മ്മ
'മാത്തുക്കുട്ടി എന്‍ഗേജ്ഡ്' : വൈറലായി വീഡിയോയും ചിത്രങ്ങളും
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here