
കാത്തിരിപ്പുകൾക്ക് ഒടുവിൽ സീസൺ അഞ്ചിലേക്ക് കഴിഞ്ഞ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളെ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീസൺ നാലിലെ റോബിനും സീസൺ രണ്ടിലെ രജിത് കുമാറും ആണ് ബിബി ഹൗസിൽ ഉള്ളത്. മുൻ സീസണുകളെ അപേക്ഷിച്ച് ഒഴുക്കൻ മട്ടിലൂടെ കടന്നുപോകുന്ന ബിബി ഫൈവിൽ ഒരു ഉണർവുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് എന്താകുമെന്ന് വരും ദിവസങ്ങളിൽ അറിയാം. കഴിഞ്ഞ ദിവസം നടന്ന എപ്പിസോഡിലെ ഏറെ രസകരമായ നിമിഷം ആയിരുന്നു റോബിന് സ്പെഷ്യൽ മസ്സാജ് ചെയ്ത് കൊടുത്ത അഖിൽ മാരാരുടെ വാക്കുകൾ.
ഹോട്ടൽ ടാസ്ക് ആണ് ബിബി ഹൗസിൽ ഇപ്പോൾ നടക്കുന്നത്. ഇവിടുത്തെ അതിഥികളാണ് റോബിനും രജിത്തും. രണ്ട് പേരും അവരവർക്ക് കൊടുത്ത ടാസ്കുകൾ ഗംഭീരമായി ചെയ്യുന്നുണ്ട്. ഇതിനിടയിൽ ഷോൾഡർ വേദന അനുഭവപ്പെട്ട റോബിൻ, സെക്യൂരിറ്റി(അഖിൽ) പുറത്ത് വെറുതെ നിൽക്കുകയല്ലേ. പുള്ളിയെ കൊണ്ട് മസാജ് ചെയ്യിക്കാമോ എന്നാണ് മനേജരായ ജുനൈസിനോട് ചോദിക്കുന്നത്. പിന്നാലെ ഗാർഡൻ ഏരിയയിൽ എത്തിയ റോബിന് അഖിൽ മസാജ് ചെയ്ത് കൊടുക്കുന്നുമുണ്ട്. ഇതിനിടയിൽ മാരാർ പറഞ്ഞ സംഭാഷണമാണ് പ്രേക്ഷകരിൽ ചിരി ഉളവാക്കിയത്.
"തന്ത്രപരമായി എന്നെ കൊണ്ട് മസാജ് ചെയ്യിപ്പിക്കാൻ നോക്കുവാണല്ലേ. ഞാൻ എന്തോ വേണം. പിന്നെ പോട്ടെ നമ്മടെ ചെക്കനല്ലേ. കത്തിക്കയറിയ ആളല്ലേ. അവനിട്ടൊരു പണി ഞാൻ എങ്ങനാ കൊടുക്കുന്നേ. അളിയൻ മനസിൽ ചിന്തിച്ചാൽ നമ്മൾ മാനത്ത് ചിന്തിക്കുവേ. ഏത് എരണം കെട്ട നേരത്താണോ എന്തോ ഇത് ഹോട്ടലാക്കി മാറ്റിയത്. പക്ഷേ എനിക്ക് നിങ്ങളെ ഇഷ്ടമാണ് കേട്ടോ. നിങ്ങളുടെ ഉള്ളിലെ ആ തീ എനിക്ക് ഇഷ്ടമാണ്. ലൈഫിൽ അച്ചീവ് ചെയ്യാനുള്ളൊരു ഓട്ടം", എന്നാണ് അഖിൽ പറയുന്നത്. ഇതിന് നന്ദി എന്നാണ് റോബിൻ മറുപടി നൽകുന്നത്.
വലിയൊരു അനുഭവം, 2018ന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യം: വിനീത് ശ്രീനിവാസൻ
മുൻപ് റോബിനെതിരെ വിമർശനം ഉന്നയിച്ച ആളാണ് അഖിൽ മാരാർ. ഇതിന് റോബിൻ മറുപടിയും കൊടുത്തിരുന്നു.
പിന്നീട് പലപ്പോഴും പരസ്പരം വിമർശനങ്ങളും ഇരുവരും നടത്തിയിട്ടുണ്ട്. അതുകൊണ്ട് അഖിലിനെ കൊണ്ട് റോബിൻ മസാജ് ചെയ്യിപ്പിച്ചത് ഒരു മധുര പ്രതികാരം ആണോ എന്നാണ് സംശയം. അതേസമയം, റോബിനുമായുള്ള അഖിലിന്റെ ഈ സംഭാഷണം ബിഗ് ബോസ് നിലനിൽപ്പിന് വേണ്ടിയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും റോബിന്റെയും രജിത്തിന്റെയും നീക്കങ്ങൾ എന്തൊക്കെയാണെന്ന് കാത്തിരുന്നു തന്നെ കാണാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ