റോബിനും, രജിത്ത് കുമാറും ബിഗ്ബോസിലേക്ക് വീണ്ടും; ഗംഭീര വീഡിയോ

Published : May 15, 2023, 06:54 PM ISTUpdated : May 15, 2023, 07:01 PM IST
റോബിനും, രജിത്ത് കുമാറും ബിഗ്ബോസിലേക്ക് വീണ്ടും; ഗംഭീര വീഡിയോ

Synopsis

സീസൺ അഞ്ചിനും മത്സരാർത്ഥികൾക്കും ഊർജ്ജം നൽകാൻ മുൻകാല സീസണുകളിലെ ശക്തരായ മത്സരാർത്ഥികളെ കൊണ്ടുവരണമെന്ന് പ്രേക്ഷകർ നിരന്തരം ആവശ്യപ്പെട്ട കാര്യമാണ്. 

തിരുവനന്തപുരം: ആവേശകരമായ അൻപത് എപ്പിസോഡുകൾ പൂർത്തിയാക്കി ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം അഞ്ജൂസ് റോഷ് കൂടി പുറത്തായതിന് പിന്നാലെ നിലവിൽ പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ ഉള്ളത്. പലരും തങ്ങളുടെ സ്ട്രാറ്റജികളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും കഴിഞ്ഞ ബിബി സീസണുകളെ അപേക്ഷിച്ച് ഒരു ഒഴുക്കൻ മട്ടാണ് സീസൺ അഞ്ചിന് എന്നാണ് പ്രേക്ഷക പക്ഷം. 

വീക്കിലി ടാസ്കിനിടെ മാത്രമാണ് ഹൗസിൽ ഒരാരവം ഉണ്ടാകുന്നത്. അതു കഴിഞ്ഞാൽ പിന്നെ വീണ്ടും ഉറങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും പ്രേക്ഷകർ പറയുന്നു. ലൈവ് കാണാൻ പോലും താല്പര്യമില്ലെന്ന് ഇവർ പറയാറുമുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്നും നല്ലൊരു വൈൽഡ് കാർഡ് വേണമെന്നും പ്രേക്ഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു. ശേഷം വന്ന ഹനാനോ, ഒമർ ലുലുവിനോ വീട്ടിൽ ആവേശം നിറയ്ക്കാൻ സാധിച്ചില്ല. ഇനിയുള്ളത് ഏറ്റവും ഒടുവിൽ വൈൽഡ് കാർഡായി എത്തിയ  അനു ജോസഫ് ആണ്. അവരും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചോ എന്ന കാര്യത്തിൽ സംശയമാണ്.  

സീസൺ അഞ്ചിനും മത്സരാർത്ഥികൾക്കും ഊർജ്ജം നൽകാൻ മുൻകാല സീസണുകളിലെ ശക്തരായ മത്സരാർത്ഥികളെ കൊണ്ടുവരണമെന്ന് പ്രേക്ഷകർ നിരന്തരം ആവശ്യപ്പെട്ട കാര്യമാണ്. ഈ സീസൺ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോഴുള്ള ആവശ്യവുമായിരുന്നു ഇത്. ഇപ്പോഴിതാ ഇക്കാര്യം ബി​ഗ് ബോസ് ടീം കാര്യമായി തന്നെ എടുത്തിരിക്കുകയാണ്. ഈ ആഴ്ച മുൻ സീസണുകളിൽ നിന്ന് ഡോ.റോബിനെയും, ഡോ. രജിത്ത് കുമാറിനെയും ബിഗ്ബോസ് വീട്ടില്‍ എത്തിയിരിക്കുകയാണ് ഇതിന്‍റെ പ്രമോ ബിഗ്ബോസ് പുറത്തുവിട്ടു.

കഴിഞ്ഞ ദിവസത്തെ വീക്കെൻഡ് എപ്പിസോഡിന് പിന്നാലെ വന്ന പ്രമോയിൽ ആണ് രണ്ടുപേര്‍ വീട്ടില്‍ എത്തുന്ന കാര്യം ബിഗ്ബോസ് അറിയിച്ചിരുന്നു. പ്രമോയിൽ രണ്ട് ആളുകളുടെ ഷാഡോയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അതിന് പിന്നാലെ തന്നെ ഡോ.റോബിനും,  ഡോ. രജിത്ത് കുമാറും ആയിരിക്കും എന്ന് സോഷ്യല്‍ മീഡിയ പ്രചാരണം ഉണ്ടായിരുന്നു. 

എന്തായാലും മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളാണ് ബിബി ഹൗസ് അഞ്ചാം സീസണില്‍ അതിഥികളായി എത്തിയിരിക്കുന്നത് എന്നത് മത്സരം കടുപ്പിക്കും. ഇതാദ്യമായാണ് മലയാളം ബി​ഗ് ബോസിൽ മുൻ മത്സാർത്ഥികൾ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. തമിഴ്, ഹിന്ദി ബിഗ് ബോസുകളിൽ പലതവണ മുൻ മത്സരാർത്ഥികൾ എത്തി ഷോയുടെ രീതിയെ തന്നെ മാറ്റി മറിച്ചിട്ടുണ്ട്. 

ബിഗ് ബോസ് ടോപ് ഫൈനലില്‍ ആരൊക്കെ?, പ്രവചനവുമായി അഞ്‍ജൂസ്

കമ്മ്യൂണിറ്റിക്ക് വേണ്ടി വന്നിട്ടും പ്രണയത്തിലായപ്പോള്‍ ലക്ഷ്യം മറന്നോ?, മറുപടിയുമായി നാദിറ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ