അനുമോളോട് വിവാഹാഭ്യർത്ഥന നടത്തി അനീഷ്; ബിബി വീട്ടിൽ വീണ്ടുമൊരു പ്രണയമോ?

Published : Oct 31, 2025, 09:51 AM IST
aneesh anumol proposal

Synopsis

ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ഘട്ടത്തിലേക്ക് കടക്കവെ, മത്സരാർത്ഥിയായ അനീഷ് സഹമത്സരാർത്ഥി അനുമോളോട് അപ്രതീക്ഷിതമായി വിവാഹാഭ്യർത്ഥന നടത്തി. ഷോയുടെ തുടക്കത്തിൽ വലിയ അടുപ്പമില്ലാതിരുന്ന അനീഷിന്റെ ഈ നീക്കം പ്രേക്ഷകരെ അമ്പരപ്പിച്ചു.

ബിഗ് ബോസ് മലയാളം സീസൺ 7 അവസാന ആഴ്ചയിലേക്ക് കടക്കാനിരിക്കുകയാണ്. നിലവിൽ എട്ട് മത്സരാർത്ഥികൾ ഉള്ള ഷോയിൽ നിന്നും പുറത്തുപോവുന്ന മൂന്ന് മത്സരാർത്ഥികൾ ആരൊക്കെയാവും എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഗ്രാൻഡ് ഫിനാലെയിലേക്ക് ടിക്കറ്റ് ടു ഫിനാലെ ടാസ്കുകൾ വിജയിച്ചത് വഴി നൂറയാണ് നേരിട്ട് എൻട്രി നേടിയിരിക്കുന്നത്. ഈ ആഴ്ച ബിഗ് ബാങ്ക് വീക്ക് ആണ്. ടാസ്കുകൾ ജയിക്കുന്നതിലൂടെ ലഭിക്കുന്ന പണം സ്വന്തമാക്കാനുള്ള ആഴ്ച കൂടിയാണിത്.

എന്നാൽ വീട്ടിൽ അപ്രതീക്ഷിതമായ ചില കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഷോയുടെ തുടക്കം മുതലേ പ്രേക്ഷകർ ഏറെ ചർച്ച ചെയ്യപ്പെട്ട കൂട്ടുകെട്ടായിരുന്നു അനീഷ്- അനുമോൾ എന്നിവരുടേത്. ആദ്യ ദിനങ്ങളിൽ വലിയ സൗഹൃദം ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും പിന്നീട് പലപ്പോഴും അനുമോൾക്ക് വേണ്ടി സംസാരിക്കാൻ അനീഷ് രംഗത്തുവന്നിട്ടുണ്ട്. എന്നാലും വിയോജിപ്പുകൾ അനീഷ് തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ ഗ്രാൻഡ് ഫിനാലെയിലേക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുകയാണ് അനീഷ്.

'നമുക്ക് വിവാഹം കഴിച്ചാലോ?'

എന്നെ പറ്റി എന്താണ് അനുമോളുടെ അഭിപ്രായം എന്നാണ് അനീഷ് ആദ്യം ചോദിക്കുന്നത്. ഇതിന് മറുപടിയായി, 'ആദ്യം വന്ന സമയത്ത് എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല, പിന്നെ ഇപ്പൊ ആർക്കും ഇഷ്ടപ്പെടുന്ന ഒരാളാണ്.' എന്നാണ് അനുമോൾ പറയുന്നത്. 'അങ്ങനെയാണെങ്കിൽ നമുക്ക് വിവാഹം കഴിച്ചാലോ' എന്ന അനീഷും ചോദിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് 'അമ്മേ' എന്നൊരു ഞെട്ടൽ മാത്രമാണ് അനുമോളുടെ ആദ്യ പ്രതികരണം. ഇരുവരുടെയും സംഭാഷണത്തിന്റെ പ്രോമോ വീഡിയോയാണ് ബിഗ് ബോസ് പുറത്തുവിട്ടിരിക്കുന്നത്.

എന്തായാലും അനുമോൾ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. അനീഷിന്റെ ഗെയിം ആണ് ഇതെന്നും നിരവധി പേര് അഭിപ്രായപ്പെടുന്നുണ്ട്. ഗെയിം ആയിരുന്നേൽ ഷോ തുടങ്ങുമ്പോൾ തന്നെ അനീഷ് വിവാഹാഭ്യർത്ഥന നടത്തുമായിരുന്നെന്നും, ഇത് ആത്മാർത്ഥമായിട്ടാണ് പറഞ്ഞതെന്നും വിലയിരുത്തുന്നവരുമുണ്ട്. എന്തായാലും ഇന്നത്തെ എപ്പിസോഡിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'അനീഷേട്ടനെ ഞാൻ തേച്ചിട്ടില്ല, പറയാനുള്ളത് കേൾക്കും മുൻപേ എഴുന്നേറ്റ് പോയി': വിശദീകരിച്ച് അനുമോൾ
കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ