ബിബി 5ൽ നിന്നും ആദ്യ മത്സരാർത്ഥി പുറത്തേക്ക്; എവിക്ഷൻ പ്രഖ്യാപിച്ച് മോഹൻലാൽ

Published : Apr 16, 2023, 10:14 PM ISTUpdated : Apr 16, 2023, 10:28 PM IST
ബിബി 5ൽ നിന്നും ആദ്യ മത്സരാർത്ഥി പുറത്തേക്ക്; എവിക്ഷൻ പ്രഖ്യാപിച്ച് മോഹൻലാൽ

Synopsis

നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തിന്റെ പ്രതികരണത്തിലൂടെ സോഷ്യല്‍ മീഡിയ വാള്‍ കീഴടക്കിയ ആളാണ് എയ്ഞ്ചലീന മരിയ.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മൂന്നാം വാരത്തിൽ‌ എത്തി നിൽക്കുകയാണ്. മികച്ച പ്രകടനങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി 18 മത്സരാർത്ഥികളുമായി ഷോ മുന്നോട്ട് പോയിരിക്കുകയാണ്. വാരാന്ത്യ എപ്പിസോഡായ ഇന്ന് ഈ സീസണിലെ ആദ്യ എലിമിനേഷൻ പ്രഖ്യാപിച്ചിരിക്കുകയാണ് മോഹൻലാൽ. റിനോഷ്, റെനീഷ, ഗോപിക, വിഷ്ണു, മിഥുന്‍, ലച്ചു, എയ്ഞ്ചലിന്‍ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ വന്നത്.

എയ്ഞ്ചലിന്‍ ആണ് ബി​ഗ് ബോസ് സീസൺ അഞ്ചിൽ നിന്നും ആദ്യം പുറത്ത് പോയിരിക്കുന്നത്. വളരെ ഞെട്ടലോടെയാണ് മോഹൻലാലിന്റെ പ്രഖ്യാപനം മറ്റ് മത്സരാർത്ഥികൾ കേട്ടത്. പിന്നാലെ എല്ലാവരോടും യാത്ര പറഞ്ഞ് എയ്ഞ്ചലീന ബിബി ഹൗസിന് പുറത്തേക്ക് പോയി. സാ​ഗറും അഖിൽ മാരാരും തമ്മിലുള്ള പ്രശ്നവും ഉദ്ഘാടന വീക്കും ആയിരുന്നത് കൊണ്ട് കഴിഞ്ഞ രണ്ട് തവണ എവിക്ഷൻ നടന്നിരുന്നില്ല. 

ആദ്യം ബി​ഗ് ബോസ് പ്രേക്ഷകർക്ക് അത്ര പ്രീയം ഇല്ലായിരുന്ന മത്സരാർത്ഥിയായിരുന്നു എയ്ഞ്ചലിന്‍. പിന്നീട് എല്ലാവർക്കും ഒരിഷ്ടം താരത്തോട് തോന്നി തുടങ്ങി. അപ്പോഴേക്കും എലിമിനേറ്റ് ആകുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ബി​ഗ് ബോസ് വീട്ടിലെ ജനുവിൻ ആയി നിൽക്കുന്ന മത്സരാർത്ഥിയാണ് ഏഞ്ചലീന എന്ന അഭിപ്രായം ഭൂരിഭാ​ഗം പേർക്കും ഉണ്ടായിരുന്നു. 

'അടുത്തതവണ ഞാൻ ആരാന്ന് ചോദിക്കുമോ ?'; മനീഷയെ ട്രോളി മോഹന്‍ലാല്‍

നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തിന്റെ പ്രതികരണത്തിലൂടെ സോഷ്യല്‍ മീഡിയ വാള്‍ കീഴടക്കിയ ആളാണ് എയ്ഞ്ചലിന്‍ മരിയ. ചിത്രം ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന എന്ന വിവാദത്തോട് തീയറ്ററിന് മുന്നില്‍ തുറന്നടിച്ചതാണ് എയ്ഞ്ചലിനെ സാമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. എല്ലാം ഒരു വൈബ് അല്ലെ എന്ന രീതിയിലുള്ള എയ്ഞ്ചലിന്‍ മരിയയുടെ പ്രതികരണം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. പ്ലസ് ടു കാലത്ത് പഠനം ഉപേക്ഷിച്ച് മോഡലിംഗ് രംഗത്തേക്ക് കടന്നുവെന്നും അത് വഴിയാണ് വെള്ളയപ്പം എന്ന ചിത്രത്തില്‍ എത്തുന്നത്. അവിടെ നിന്നാണ് പിന്നീട് നല്ല സമയം എന്ന ചിത്രത്തില്‍ എത്തുന്നത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്, എല്ലാം ഓക്കെ ആകും, പഴയതുപോലെയാകും: അനുമോള്‍
ആ​ഗ്രഹങ്ങളെല്ലാം അമ്മ നടത്തിതരും, ബി​ഗ് ബോസിൽ 100 ദിവസം നിർത്തണമെന്ന് പ്രാർത്ഥിച്ചിരുന്നു: അനുമോൾ